കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലും ജമ്മുവിലും ഇന്ത്യയുടെ വ്യോമാഭ്യാസം..... അതിര്‍ത്തി കടന്നാല്‍ പാകിസ്താന് തിരിച്ചടി!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു. പാകിസ്താന്‍ ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ ശക്തമായ സുരക്ഷ തയ്യാറാക്കിയിരിക്കുകയാണ്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്തി പാകിസ്താന് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ് ഇന്ത്യ.

1

സര്‍വ സന്നാഹങ്ങളുമായിട്ടാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. പഞ്ചാബ്, ജമ്മു അതിര്‍ത്തികളിലായിരുന്നു വ്യോമാഭ്യാസം നടന്നത്. വ്യോമസേനയിലെ അത്യാധുനിക വിമാനങ്ങളും ഇതില്‍ ഉണ്ടായിരുന്നു. ഫ്രണ്ട്‌ലൈന്‍ എയര്‍ക്രാഫ്റ്റ്, സൂപ്പര്‍ സോണിക് വിമാനങ്ങള്‍ എന്നിവയും വ്യോമാഭ്യാസത്തില്‍ പങ്കെടുത്തിയിരുന്നു. അമൃത്സറില്‍ നിന്നാണ് ഇത് തുടങ്ങിയത്. ഏത് നിമിഷവും പാകിസ്താന് ആക്രമിക്കുമെന്ന സൂചന വ്യോമസേനയ്ക്ക് ലഭിച്ചിട്ടുണ്ട്.

പാകിസ്താന്‍ ഇനിയും അതിര്‍ത്തി കടന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍, വിട്ടുകൊടുക്കില്ലെന്നാണ് വ്യോമസേനയുടെ തീരുമാനം. യുദ്ധസന്നാഹങ്ങളുമായിട്ടാണ് വ്യോമസേന ഒരുങ്ങിയിരിക്കുന്നത്. അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ നിരീക്ഷണവും നടത്തുന്നുണ്ട്. പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് പാകിസ്താന്‍ വ്യോമസേന ജെറ്റുകള്‍ സൂപ്പര്‍ സോണിക് വേഗതയില്‍ പാക് അധീന കശ്മീരിലൂടെ പോയിരുന്നു. പൂഞ്ച് സെക്ടറിലായിരുന്നു ഇത്. ഇത് ഇന്ത്യന്‍ വ്യോമസേന നീരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും, ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനമെന്നും വ്യോമസേന പറയുന്നു.

ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പിജെ ജോസഫ്.... കോണ്‍ഗ്രസിന്റെ ഞെട്ടിച്ച നീക്കം!!ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പിജെ ജോസഫ്.... കോണ്‍ഗ്രസിന്റെ ഞെട്ടിച്ച നീക്കം!!

English summary
iaf carries out major readiness exercise along pakistan border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X