ഇന്ത്യൻ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണു, രണ്ട് പൈലറ്റുമാർ മരിച്ചു, സാങ്കേതിക തകരാർ!

  • Written By:
Subscribe to Oneindia Malayalam

ഗുവാഹത്തി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് മരണം. മൈക്രോസോഫ്റ്റ് വൈറസ് എസ്ഡബ്ല്യൂ-80 എന്ന ഹെലികോപ്റ്ററാണ് വ്യാഴാഴ്ച അസമിലെ മ‍ജൂലി ദ്വീപിൽ തകർന്നുവീണത്. വിംഗ് കേഡർ ജെ ജെയിംസ്, വിംഗ് കേഡർ ഡി വാട്ട്സ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ടുപേരുടെയും മരണം ദ്വീപിലെ പോലീസെത്തി സ്ഥിരീകരിക്കുകയായിരുന്നു. സുമോയ്മാറിയിൽ വച്ചാണ് അപകടമുണ്ടായതെന്നും പോലീസ് കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശിലെ മജുലിയിലേയ്ക്കുള്ള യാത്രാ മധ്യേയാണ് അപകടമുണ്ടായത്.

assam

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അസമിലെ റോറിയ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്ററാണ് ജോർഹത്ത് ജില്ലയില്‍ വച്ച് ഉച്ചയ്ക്ക് 1.30ഓടെ തകർന്നുവീണത്. ബ്രഹ്മപുത്രയ്ക്ക് താഴെയുള്ള ദ്വീപിലാണ് സംഭവം. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A Microlight Virus SW-80 helicopter of the Indian Air Force crashed on Thursday in Assam's Majuli island. Two pilots Wg Cdr J James and Wg Cdr D Vats were killed in the crash.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്