625 ടണ്‍ പുതിയ നോട്ടുകള്‍ വ്യോമസേന എത്തിച്ചു; മുന്‍ സേനാ മേധാവിയുടെ വെളിപ്പെടുത്തല്‍
മുംബൈ: 2016ല്‍ മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ച ശേഷം അച്ചടിച്ച പുതിയ നോട്ടുകളുടെ വന്‍ ശേഖരം വിവിധ മേഖലകളില്‍ എത്തിച്ചുവെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. 625 ടണ്‍ നോട്ടുകളാണ് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്. ബോംബെ ഐഐടി സംഘടിപ്പിച്ച ടെക്ഫെസ്റ്റില് സംസാരിക്കുകയായിരുന്നു മുന്‍ വ്യോമസേന ചീഫ് മാര്‍ഷല്‍.

നോട്ട് നിരോധിച്ച വേളയില്‍ തങ്ങളാണ് പുതിയ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്. ഒരു കോടി രൂപയുടെ നോട്ടുകള്‍ക്ക് 20 കിലോ വരും. എന്നാല്‍ തങ്ങള്‍ കൊണ്ടുപോയ നോട്ടുകെട്ടുകള്‍ എത്ര രൂപ മൂല്യമുള്ളതാണെന്ന് അറിയില്ലെന്നും ബിഎസ് ധനോവ പറഞ്ഞു.
വ്യോമ സേന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ആഭ്യന്തര സര്‍വീസുകള്‍ നടത്താറുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരത്തില്‍ 33 സര്‍വീസുകള്‍ നടത്തി. 625 ടണ്‍ പുതിയ നോട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്. 2016 ഡിസംബര്‍ 31 മുതല്‍ 2019 സപ്തംബര്‍ 30 വരെ വ്യോമസേനാ മേധാവി ആയിരുന്നു ബിഎസ് ധനോവ. റാഫേല്‍ ഇടപാട് സംബന്ധിച്ച വിവാദങ്ങളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
റാഫേല്‍ പോലുള്ള വിവാദങ്ങള്‍ സേനയുടെ വീര്യത്തെ തകര്‍ക്കും. പ്രതിരോധ സംവിധാനങ്ങള്‍ സൈന്യത്തിന് ലഭിക്കുന്നത് തടയാന്‍ മാത്രമേ വിവാദങ്ങള്‍ സഹായിക്കൂ. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ബൊഫോഴ്സ് ഇടപാട് സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു. ബൊഫോഴ്സ് തോക്കുകള്‍ പിന്നീട് മികച്ചതായിരുന്നില്ലേ എന്നും ബിഎസ് ധനോവ ചോദിച്ചു. പാകിസ്താനുമായുള്ള സംഘര്‍ഷത്തിനിടെ അഭിനന്ദന് വര്ധമാന് മിഗ് 21ന് പകരം റാഫേല്‍ യുദ്ധവിമാനം ആയിരുന്നു പറത്തിയതെങ്കില് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബിഎസ് ധനോവ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications