കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

625 ടണ്‍ പുതിയ നോട്ടുകള്‍ വ്യോമസേന എത്തിച്ചു; മുന്‍ സേനാ മേധാവിയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

മുംബൈ: 2016ല്‍ മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ച ശേഷം അച്ചടിച്ച പുതിയ നോട്ടുകളുടെ വന്‍ ശേഖരം വിവിധ മേഖലകളില്‍ എത്തിച്ചുവെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. 625 ടണ്‍ നോട്ടുകളാണ് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്. ബോംബെ ഐഐടി സംഘടിപ്പിച്ച ടെക്‌ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ വ്യോമസേന ചീഫ് മാര്‍ഷല്‍.

Bs

നോട്ട് നിരോധിച്ച വേളയില്‍ തങ്ങളാണ് പുതിയ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്. ഒരു കോടി രൂപയുടെ നോട്ടുകള്‍ക്ക് 20 കിലോ വരും. എന്നാല്‍ തങ്ങള്‍ കൊണ്ടുപോയ നോട്ടുകെട്ടുകള്‍ എത്ര രൂപ മൂല്യമുള്ളതാണെന്ന് അറിയില്ലെന്നും ബിഎസ് ധനോവ പറഞ്ഞു.

വ്യോമ സേന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ആഭ്യന്തര സര്‍വീസുകള്‍ നടത്താറുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരത്തില്‍ 33 സര്‍വീസുകള്‍ നടത്തി. 625 ടണ്‍ പുതിയ നോട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്. 2016 ഡിസംബര്‍ 31 മുതല്‍ 2019 സപ്തംബര്‍ 30 വരെ വ്യോമസേനാ മേധാവി ആയിരുന്നു ബിഎസ് ധനോവ. റാഫേല്‍ ഇടപാട് സംബന്ധിച്ച വിവാദങ്ങളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഗള്‍ഫില്‍ തിരക്കിട്ട ചര്‍ച്ച; ഖത്തര്‍ മന്ത്രി ഇറാനില്‍, സൗദി പോംപിയോയെ വിളിച്ചു, കുവൈത്തില്‍ ജാഗ്രതഗള്‍ഫില്‍ തിരക്കിട്ട ചര്‍ച്ച; ഖത്തര്‍ മന്ത്രി ഇറാനില്‍, സൗദി പോംപിയോയെ വിളിച്ചു, കുവൈത്തില്‍ ജാഗ്രത

റാഫേല്‍ പോലുള്ള വിവാദങ്ങള്‍ സേനയുടെ വീര്യത്തെ തകര്‍ക്കും. പ്രതിരോധ സംവിധാനങ്ങള്‍ സൈന്യത്തിന് ലഭിക്കുന്നത് തടയാന്‍ മാത്രമേ വിവാദങ്ങള്‍ സഹായിക്കൂ. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ബൊഫോഴ്‌സ് ഇടപാട് സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു. ബൊഫോഴ്‌സ് തോക്കുകള്‍ പിന്നീട് മികച്ചതായിരുന്നില്ലേ എന്നും ബിഎസ് ധനോവ ചോദിച്ചു. പാകിസ്താനുമായുള്ള സംഘര്‍ഷത്തിനിടെ അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21ന് പകരം റാഫേല്‍ യുദ്ധവിമാനം ആയിരുന്നു പറത്തിയതെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബിഎസ് ധനോവ പറഞ്ഞു.

English summary
IAF flew 625 tonnes of new notes: Former IAF chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X