കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് മുന്നറിയിപ്പുമായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനമിറക്കി

സമുദ്രനിരപ്പില്‍ നിന്നു 6200 അടി ഉയരത്തിലുള്ള മെച്ചുകയില്‍ ആദ്യമായാണ് ഇവിടെ വിമാനമിറങ്ങുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തൊഴിലുറപ്പ് പദ്ധതി പ്രകാരം ചൈനീസ് അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ ചൈനീസ് സൈനികര്‍ തടഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തിയില്‍ വിമാനമിറക്കി. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന മെച്ചുകയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ചരക്ക് വിമാനം സി17 പറന്നിറങ്ങിയത്.

സമുദ്രനിരപ്പില്‍ നിന്നു 6200 അടി ഉയരത്തിലുള്ള മെച്ചുകയില്‍ ആദ്യമായാണ് ഇവിടെ വിമാനമിറങ്ങുന്നത്. ഇനിമുതല്‍ അടിയന്തരസാഹചര്യങ്ങളില്‍ ചൈനീസ് അതിര്‍ത്തിയില്‍ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം മെച്ചുകയിലെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് വ്യോമസേനയ്ക്ക് ഉപയോഗിക്കാമെന്നതിനാല്‍ സുപ്രധാനമായ നേട്ടമായാണ് വ്യോമസേന ഇതിനെ കണക്കാക്കുന്നത്.

an32

അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലാണ് മെച്ചുക എന്ന ഗ്രാമം. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വെറും 29 കിമീ മാത്രം അകലത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. 17.75 ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള ചരക്കു കൈമാറ്റത്തിനായി വ്യോമസേന ഉപയോഗിക്കുന്ന ഭീമന്‍ വിമാനമാണ് സി17.

അസമീസ് നഗരമായ ദിബ്രുഗഢില്‍ നിന്നും 500 കി.മീ അകലെയുള്ള മെച്ചുകയില്‍ രണ്ട് ദിവസത്തിലേറെ യാത്ര ചെയ്താല്‍ മാത്രമേ എത്തുകയുള്ളൂ. റോഡു മാര്‍ഗം ദിബ്രുഗഢി വഴിയാണ് യാത്ര. ഈ റോഡ് അധിക സമയവും തകര്‍ന്ന നിലയിലുമാണ്. വ്യോമസേന വിമാനം വിജകരമായി ലാന്‍ഡ് ചെയ്തതോടെ ഇനിമുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായക സ്ഥാനംകൂടിയാകും മെച്ചുക.

English summary
IAF Globemaster lands at Mechuka ALG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X