രഞ്ജിത്തിനെ കുടുക്കിയത് ഒരു യുവതി തന്നെ!!! പാക് അധീന കശ്മീരില്‍ നിന്ന്?
ദില്ലി: മലയാളിയായ വ്യോമ സേന ഉദ്യോഗസ്ഥനെ പാട്ടിലാക്കി ഐഎസ്‌ഐയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിച്ചത് ഒരു യുവതി തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. പാക് ചാരന്‍മാര്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് രഞ്ജിത്തിനെ ചതിയില്‍ പെടുത്തുകയായിരുന്നു എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
രഞ്ജിത്തിനെ 'പഞ്ചാര സംസാരത്തിലൂടെ' മയക്കിയ ദാമിനി മക്‌നോട്ട് എന്ന സ്ത്രീ പാക് അധീന കശ്മീരിലുള്ള യുവതിയാണെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച വിഘടനവാദ സംഘത്തിലെ അംഗമാകാനും ഇടയുണ്ടെന്നാണ് കരുതുന്നത്.

വാട്‌സ് ആപ്പിലൂടേയും സ്‌കൈപ്പിലൂടേയും ഈ യുവതി രഞ്ജിത്തുമായി നടത്തിയ സംഭാഷണങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണത്രെ ഈ റിപ്പോര്‍ട്ട്. പാക് അധീന കശ്മീരികളുടെ സംഭാഷണ ശൈലി യുവതിയ്ക്കുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ജിയോ സാറ്റലൈറ്റ് സ്ഥാനനിര്‍ണയവം സമാനമായ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. ഐപി അഡ്രസ്സ് പരിശോധനയും നീളുന്നത് പാക് അധീന കശ്മീരിലേയ്ക്ക് തന്നെയാണ്.
ഇന്ത്യ-ബ്രിട്ടന്‍ സംയുക്ത സൈനികാഭ്യാസമായ ഓപ്പറേഷന്‍ ഇന്ദ്രധനുസ്സിനെ കുറിച്ചും താന്‍ വിവരങ്ങള്‍ കൈമാറിയതായി രഞ്ജിത്ത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications