കസൗളി എയര്‍ഫോഴ്സ് സ്‌റ്റേഷനില്‍ ഐ എ എഫ് ജവാന്‍ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു
ഷിംല: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ 24 കാരനായ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തുവെന്ന് പോലീസ്. ചൊവ്വാഴ്ച വൈകുന്നേരം കസൗളി എയര്‍ഫോഴ്സ് സ്റ്റേഷനില്‍ കാവല്‍ ഡ്യൂട്ടിയിലായിരിക്കെയാണ് എയര്‍ ക്രാഫ്റ്റ്സ്മാന്‍ (എല്‍എസി) കൃഷ്‌ണേന്ദു ചൗധരി സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ചതെന്ന് സോളന്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവകുമാര്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ത്രിപുരയിലെ ഗോംതി ജില്ലയില്‍ താമസിക്കുന്ന ചൗധരി ഇത്തരത്തിലൊരു നീക്കം നടത്തിയതിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) സമര്‍പ്പിച്ചിട്ടുണ്ട്.













Click it and Unblock the Notifications