വ്യോമസേനയുടെ മിഗ് വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണ് രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ദില്ലി: വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. കൊല്ലപ്പെട്ട രണ്ടുപേരും സാധാരണക്കാരാണ്. പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വ്യോമസേന യുദ്ധവിമാനമാണ് മിഗ് 21. അതേസമയം വിമാനത്തിലെ പൈലറ്റ് സേഫാണെന്ന് ജില്ലാ കളക്ടര്‍ രുക്മണി റിയാര്‍ അറിയിച്ചു.
ഹനുമാന്‍ഗഡിലെ ദാബ്ലി ഏരിയയിലാണ് ഈ വിമാനം തകര്‍ന്ന് വീണത്. എഎസ്പി ജസ്സാറാം ബോസാണ് രണ്ട് മരണം സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. കൊല്ലപ്പെട്ട രണ്ട് പേരും സ്ത്രീകളാണ്. ഒരാള്‍ക്ക് പരിക്കുണ്ട്. പൈലറ്റിനും ചെറിയ പരിക്കുണ്ട്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.













Click it and Unblock the Notifications