കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിച്ച് ഇന്ത്യ! പാക്കിസ്ഥാനില്‍ മരണം 200 കടന്നു! വര്‍ഷിച്ചത് 1000 കിലോ ശേഷിയുള്ള ബോംബ്!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മരണം 200 കടനെന്ന് ഇന്ത്യ | Oneindia Malayalam

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയുമായി വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ. പുലര്‍ച്ചെ 3.30 ഓടെ 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ലേസര്‍ ബോംബുകളാണ് വര്‍ഷിച്ചത്.

pakpulwama-1551154167.jpg -Pr

200 നും 300 നും ഇടയില്‍ പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്‍റെ ബാലക്കോട്ട് മേഖയിലെ കാമ്പുകളാണ് തകര്‍ക്കപ്പെട്ടത്.അതേസമയം ആക്രണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തു. എന്നാല്‍ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ പാക്കിസ്ഥാനും തിരിച്ചടിക്ക് തയ്യാറായെന്നും ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും പാകിസ്താന്‍ അവകാശപ്പെട്ടു. പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവനാണ് നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു.

English summary
IAF Mirage jets cross LoC, destroy terror camps in PoK: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X