ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു; മൂന്നുപേര്‍ പിടിയില്‍
ദില്ലി: ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഒരു പാല്‍ക്കാരന്‍, ഹോട്ടല്‍ ജീവനക്കാരന്‍, നൈറ്റ് ക്ലബ്ബ് ജീവനക്കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം തുഗ്ലക്കാബാദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വ്യാഴാഴ്ച രാത്രി എയര്‍ഫോഴ്‌സ് ഓഫീസര്‍ സുജയ് കുമാര്‍ സിക്കന്തര്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ല്‍ വരുമ്പോഴായിരുന്നു ആക്രമണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെഹ്‌റൗളി റോഡില്‍ വെച്ച് ബൈക്ക് ഒരു മാരുതി സ്വിഫ്റ്റ് കാറുമായി ഉരസി. ഇതിനുശേഷം കാര്‍ ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്നതും കൊള്ളയടക്കുന്നതും ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന് കൂടുതല്‍ പേരുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പുറത്തുവന്ന വീഡിയോ. സ്ഥലത്തെത്തിയ മറ്റൊരു കാറിലെ ആളുകളും സിക്കന്‍ന്ദറെ മര്‍ദ്ദിക്കാന്‍ ഒപ്പംകൂടുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ സിക്കന്ദര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് പിന്നീട് നടപടിയുണ്ടായത്. ഇയാളില്‍ നിന്നും കവര്‍ച്ച ചെയ്ത സാധനങ്ങള്‍ പോലീസ് പിന്നീട് കണ്ടെടുത്തു.












Click it and Unblock the Notifications