എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചു
ദില്ലി: മുതിര്‍ന്ന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷണം പോയി. സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമാണ് ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ വെച്ച് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്തപ്പോഴായിരുന്നു മോഷണമെന്ന് ഉദ്യോഗസ്ഥന്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
വിംഗ് കമാന്‍ഡര്‍ പദവിയിലുള്ള ഓഫീസറാണ് പരാതിക്കാരന്‍. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. എയര്‍ഫോഴ്‌സിന്റെ എയര്‍ഫോഴ്‌സ് സെല്ലുലാര്‍ മൊബൈല്‍ ആണ് കാണാതെ പോയത്. 3ജി സെല്ലുലാര്‍ നെറ്റ് വര്‍ക്ക് കണക്ഷനുള്ളതാണ് മൊബൈല്‍ ഫോണ്‍. സൈനികര്‍ക്കുമാത്രമായി ഉപയോഗിക്കുന്നതാണ് എയര്‍ഫോഴ്‌സ് സെല്ലുലാര്‍ മൊബൈല്‍.

ലോപ്‌ടോപ്പില്‍ സൈന്യവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളുള്ളതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ സാധാരണ മോഷണമെന്നതിലുപരി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. ദില്ലിയിലും പരിസര പ്രദേശത്തും മോഷ്ടാവിനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
ഉദ്യോഗസ്ഥന്റെ കുടുംബം വെക്കേഷനു പോയിരിക്കുകയാണ്. പകല്‍സമയത്താണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് വിവരം. മോഷണമുതല്‍ കണ്ടെത്താന്‍ സൈന്യത്തിലെ ഉന്നതര്‍ പോലീസുമായി ബന്ധപ്പെട്ടുകഴിഞ്ഞു. അതേസമയം, സുരക്ഷാ പ്രാധന്യമുള്ള മൈബൈല്‍ ഫോണും ലാപ്‌ടോപ്പും അശ്രദ്ധമായാണ് ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications