കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിരത്നം സിനിമയ്ക്ക് നിർദേശങ്ങൾ നൽകിയത് അഭിനന്ദന്റെ പിതാവ്; യാഥാർത്ഥ്യമായിരിക്കുന്നത് സിനിമ കഥ!!

Google Oneindia Malayalam News

1999 കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വായുസേന തലവൻ വരുൺ ചക്രപാണി ശത്രു സൈന്യത്തെ അമർച്ച ചെയ്ത് മുന്നേറുന്നു. എന്നാൽ പോരാളികൾ അവന്റെ ഫൈറ്റർ വിമാനത്തെ കീഴ്പ്പെടുത്തുന്നു. പാകിസ്താൻ സൈന്യം റാവൽപിണ്ടിൽവെച്ച് കസ്റ്റഡിയിലെടുക്കുന്നു. പാകിസ്താനിൽ അദ്ദേഹം യുദ്ധ തടവുകാരനാകുകയും കൊടിയ പീഡനത്തിനിരയാകുകയും ചെയ്യുന്നു. പാകിസ്താൻ കസ്റ്റഡിയിൽ വരുൺ തന്റെ ലീലയുമൊത്തുള്ള ജീവിതത്തെ കുറിച്ച് ആലോചിക്കുന്നു.

സംഭവം ഒരു സിനമയിലെ കഥയാണ്. സിനിമയുടെ പേര് കാട്രു വെളിയിതൈ. സിനിമയിൽ കാർത്തിയും അതിഥി റാവു ഹൈദരിയുമാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച പേരാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റേത്. അഭിനന്ദന് സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ചിത്രത്തിലും പ്രതിപാദിക്കുന്നത്.

IAF pilot Abhinandans father

എന്നാൽ ഇതിൽ മറ്റൊരുകാര്യം കൂടിയുണ്ട്. ഈ സിനമയ്ക്ക് വേണ്ടി സംവിധായകൻ മണിരത്നം വിദഗ്ധാഭിപ്രായം തേടിയിരുന്നത്, ബുധനാഴ്ച പാക് കസ്റ്റഡിയിലായ വിങ് കമാന്റർ അഭിനന്ദൻ വർധമന്റെ പിതാവ് എയ്ർ മാർഷൽ എസ് വർധമനോടായിരുന്നു. ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചതോടെ ബുധനാഴ്ച രാവിലെയായിരുന്നു ഐഎഫ് വിങ് കമാന്റർ അഭിനന്ദൻ വർധമനെ കാണാതാകുന്നത്.
Mani RFatnam

പിന്നീട് പാക് കസ്റ്റഡിയിലുള്ള അഭിനന്ദൻ വർധമന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്ന് വരികയും അക്രമം നടത്തുകയും ചെയ്യുകയായിരുന്നു. മൂന്ന് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിക്കുകയായിരുന്നു. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാകിസ്താന്‍ ബോംബ് വര്‍ഷിക്കുകയും ചെയ്തു.
Air Marshal S Varthaman

തിരിച്ചടിക്കുന്നതിനിടയിൽ ഒരു മിഗ് വിമാനം പാകിസ്താൻ അധീന കശ്മീരിൽ പതിക്കുകയും പൈലറ്റിനെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യ-പാക് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണണമെന്നും അല്ലെങ്കിൽ ഇത് കൈവിട്ട് പോകുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
IAF pilot Abhinandan's father was consultant for Kaatru Veliyidai where Pakistan captures hero Karthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X