വിങ് കമാന്റര്‍ അഭിനന്ദന് വര്ധമാന് വീര്‍ചക്ര ബഹുമതി; സൈനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ദില്ലി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന് വര്ധമാന് വീര്‍ചക്ര നല്കി ആദരിക്കും. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടില്‍ സൈന്യം നടത്തിയ ആക്രണത്തിനിടെ നടത്തിയ ഇടപെടലുകളാണ് അഭിനന്ദനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന് വെടിവച്ചിടുകയായിരുന്നു. എന്നാല്‍ അഭിനന്ദന് സഞ്ചരിച്ചിരുന്ന കോപ്റ്റര്‍ പാക് സൈന്യം വെടിവച്ചിട്ടതോടെ ഇദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലായി. മൂന്ന് ദിവസം പാകിസ്താന്റെ തടവില്‍ കഴിഞ്ഞ അഭിനന്ദനെ ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു. രാജ്യത്തെ മൂന്നാം സൈനിക ബഹുമതിയാണ് വീര്‍ചക്ര. പരംവീര്‍ ചക്രയാണ് രാജ്യത്തെ ആദ്യ സൈനിക ബഹുമതി. മഹാവീര്‍ ചക്രയാണ് രണ്ടാമത്തേത്.
സ്വാതന്ത്ര്യദിനത്തില്‍ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സൈനിക പുരസ്കാരങ്ങള്‍ സമ്മാനിക്കും. വ്യോമസേനയിലെ സ്ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. ബാലാക്കോട്ട് ആക്രമണ വേളയില്‍ ഫൈറ്റര്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചത് അഗര്‍വാളായിരുന്നു.
എട്ട് സൈനികര്‍ക്ക് ശൗര്യചക്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications