കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി; സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര നല്‍കി ആദരിക്കും. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടില്‍ സൈന്യം നടത്തിയ ആക്രണത്തിനിടെ നടത്തിയ ഇടപെടലുകളാണ് അഭിനന്ദനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.

Abhinandan

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്‍ വെടിവച്ചിടുകയായിരുന്നു. എന്നാല്‍ അഭിനന്ദന്‍ സഞ്ചരിച്ചിരുന്ന കോപ്റ്റര്‍ പാക് സൈന്യം വെടിവച്ചിട്ടതോടെ ഇദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലായി. മൂന്ന് ദിവസം പാകിസ്താന്റെ തടവില്‍ കഴിഞ്ഞ അഭിനന്ദനെ ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു. രാജ്യത്തെ മൂന്നാം സൈനിക ബഹുമതിയാണ് വീര്‍ചക്ര. പരംവീര്‍ ചക്രയാണ് രാജ്യത്തെ ആദ്യ സൈനിക ബഹുമതി. മഹാവീര്‍ ചക്രയാണ് രണ്ടാമത്തേത്.

പ്രളയ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍; ആദ്യ സഹായം 10000 രൂപ, കണക്കെടുപ്പ് തുടങ്ങിപ്രളയ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍; ആദ്യ സഹായം 10000 രൂപ, കണക്കെടുപ്പ് തുടങ്ങി

സ്വാതന്ത്ര്യദിനത്തില്‍ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സൈനിക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വ്യോമസേനയിലെ സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. ബാലാക്കോട്ട് ആക്രമണ വേളയില്‍ ഫൈറ്റര്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചത് അഗര്‍വാളായിരുന്നു.

എട്ട് സൈനികര്‍ക്ക് ശൗര്യചക്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
IAF Pilot Abhinandan Varthaman Awarded Vir Chakra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X