കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ ധീരനായ സൈനികന്‍, മകനെ ഓര്‍ത്ത് അഭിമാനിച്ച് മുന്‍ എയര്‍ മാര്‍ഷല്‍ എസ് വര്‍ധമാന്‍.. രാജ്യത്തിന്‍റെ പ്രാര്‍ഥനയാണ് കരുത്ത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അറിയുമോ അഭിനന്ദിന്റെ അച്ഛനെ | Oneindia Malayalam

ദില്ലി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കയാണ് രാജ്യം. മുറിവേറ്റിട്ടും ക്രൂരമായ പാക് സൈന്യത്തിനൊപ്പമാണ് താന്‍ എന്നറിഞ്ഞിട്ടും പതറാതെ ആത്മവിശ്വാസത്തോടെ വീര്യത്തോടെ സംസാരിച്ച അഭിനന്ദ് ഇന്ത്യയുടെ വീര പുത്രനായി. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ മകന്റെ ധീരതയക്ക് അഭിവാദ്യമര്‍പ്പിക്കുകയാണ് അഭിനന്ദ് വര്‍ധമാന്‍റെ പിതാവ് എസ് വര്‍ധമാന്‍.

<strong>'അത് ഞാന്‍ വെളിപ്പെടുത്തില്ല'; പാക് സൈനിക ചോദ്യങ്ങളെ ചങ്കുറപ്പോടെ, ഉശിരോടെ നേരിട്ട് അഭിനന്ദന്‍!!</strong>'അത് ഞാന്‍ വെളിപ്പെടുത്തില്ല'; പാക് സൈനിക ചോദ്യങ്ങളെ ചങ്കുറപ്പോടെ, ഉശിരോടെ നേരിട്ട് അഭിനന്ദന്‍!!

കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ (റിട്ട) എസ് വര്‍ധമാന്‍ രാജ്യം തന്‍റെ മകന് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞു. ദൈവത്തിന് നന്ദി പറയുന്നു, അഭി ജീവനോടെയുണ്ട്. മുറിവേറ്റിട്ടില്ല, മനസ് ചാഞ്ചല്യപ്പെടാതെ എത്ര ധീരമായാണ് അവന്‍ സംസാരിക്കുന്നത്. യഥാര്‍ത്ഥ സൈനികന്‍. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു.

varthaman

നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം അവനുമേല്‍ ഉണ്ട, എല്ലാവരും സുരക്ഷിതമായ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണ്. അഭി ഉപദ്രവിക്കപ്പെടരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്, ഉറച്ച മനസോടെയും ശരീരത്തോടെയും തിരിച്ച് വീട്ടിലെത്തണമെന്നാണ് പ്രാര്‍ത്ഥന. നിങ്ങള്‍ ഞങ്ങള്‍ക്കു നല്കുന്ന പിന്തുണയും ഊര്‍ജവുമാണ് ഞങ്ങളുടെ ശക്തി. വര്‍ധമാന്‍റെ സന്ദേശമായിരുന്നു ഇത്. അഭിനന്ദിനായി പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വിങ് കമാന്‍ഡര്‍ അഭിനന്ദിനെ വിട്ട് കിട്ടാനായ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയിരുന്നു. എച്രയും പെട്ടെന്ന് സുരക്ഷിതമായി കമാന്‍ഡറെ തിരിച്ച് ഇന്ത്യയിലെത്തിക്കണമെന്നായിരുന്നു ആവശ്യം. പൈലറ്റിന് യാതോരു പരിക്കും ഏല്‍ക്കരുതെന്നും ആക്രമിക്കുന്നത് ജനീവ കണ്‍വെന്‍ഷന് വിരുദ്ദമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കമാന്‍ഡറെ വിട്ട് കിട്ടാനുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കിയിരിക്കയാണ്.

English summary
IAF piolot Abhinandan Vardhaman's father thanking to the nation for the tremendous support and prayers to bring back abhinandan to India, S vardhaman the retd, air marshal call his son as the brave heart.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X