കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം

സ്വന്തം വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രാജേഷ് തിവാരി വെടിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പരസ്യമായി ശാസിച്ചതിനെ തുടര്‍ന്നാണ് ത്രീസ്റ്റാര്‍ എയര്‍ മാര്‍ഷല്‍ രാജേഷ് തിവാരി ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം.

എയര്‍ഫോഴ്‌സിന്റെ സുഖോയ്-30 വിമാനത്തിലെ ഫൈറ്റര്‍ പൈലറ്റ് ആയിരുന്നു രാജേഷ് തിവാരി. ഒക്ടോബര്‍ 25ന് നടത്തിയ ഷൂട്ടിങ് പരിശീലനത്തില്‍ രാജേഷ് മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് എയര്‍ മാര്‍ഷല്‍ എസ് ബി ദിയോ രാജേഷ് തിവാരിയെ പരസ്യമായി ശാസിച്ചിരുന്നു.

gun-shot

സിര്‍സ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍വെച്ചായിരുന്നു പരിശീലനം. ഇതേതുടര്‍ന്ന് രാജേഷ് അങ്ങേയറ്റം മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പിറ്റേദിവസം സ്വന്തം വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എസ്ബി ദിയോയുടെ വിശദീകരണം. മോശം പ്രകടനം കാഴ്ചവെച്ച രാജേഷിനോട് കൂടുതല്‍ മെച്ചപ്പെടാനാണ് ആവശ്യപ്പെട്ടത്. ഒരു ഫൈറ്റര്‍ പൈലറ്റിന് മികച്ച ഷൂട്ടിങ് സ്‌കില്‍ ആവശ്യമാണ്. രാജേഷിനോട് ഗാര്‍ഡിനൊപ്പം പരിശീലനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

English summary
IAF probes officer’s suicide after air marshal’s ‘rebuke’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X