കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30,000 അടി ഉയരത്തില്‍ 'റീ ഫ്യുവലിംഗ്' നടത്തുന്ന റഫേല്‍ വിമാനങ്ങള്‍, ചിത്രങ്ങൾ പുറത്ത്

Google Oneindia Malayalam News

ദില്ലി; റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ബുധനാഴ്ചയോടെയാണ് ഇന്ത്യയിൽ എത്തുന്നത്. ഫ്രാൻസിൽ നിന്നും പുറപ്പെട്ട വിമാനങ്ങൾ അബുദാബിയിലെ അൽ ദഫ്റ എയർ ബേസിൽ എത്തിയിട്ടുണ്ട്. 7000 കിലോമീറ്ററോളം താണ്ടിയാണ് അവ ഇന്ത്യയിൽ എത്തുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്​ വിമാനങ്ങൾ ഇറക്കുന്നത്​. അതിനിടെ ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനങ്ങൾ 30,000 അടി ഉയരത്തിൽ ആകാശത്തിൽ വെച്ച് ഇന്ധം നിറയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫ്രാൻസിലെ ഇന്ത്യൻ എംബസി.

Recommended Video

cmsvideo
IAF Rafale jets get mid-air refueling at 30,000 feet, Pictures out | Oneindia Malayalam

തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ തിങ്കളാഴ്​ച ഉച്ചയോടെ വിമാനങ്ങൾ പുറപ്പെട്ടത്. വൈകീട്ടോടെ അബുദാബിയിൽ എത്തി. ഇവിടെ വരെ ഫ്രഞ്ച് വ്യോമസേന ടാങ്കർ റാഫേലുകൾക്കൊപ്പം പറന്നിരുന്നു. ഫ്രഞ്ച് വ്യോംസേനയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ എംബസി ചിത്രങ്ങൾ പങ്കുവെച്ചത്. അബുദാബിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന ടാങ്കറുകൾ റാഫേലുകൾക്കൊപ്പം പറക്കും.

 rafel-15959

ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡിലെ കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെയുള്ളവരാണിത്. പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.

2016 ലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ റാഫേൽ കരാർ ഒപ്പുവെച്ചത്. കരാർ അനുസരിച്ച് 36 ഇരട്ട എഞ്ചിൻ യുദ്ധ വിമനാങ്ങളാണ് ഇന്ത്യയിലെത്തുക. 59,000 കോടിയുടേതാണ് കരാർ. ഇതിൽ 10 റാഫേൽ വിമാനങ്ങൾ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ 5 എണ്ണം ഇപ്പോഴും ഫ്രാൻസിൽ പരിശീലനത്തിലാണ്. 2021 ഓടെയാണഅ മുഴുവൻ റാഫേൽ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുക.

English summary
IAF Rafale get mid-air refueling, pictures out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X