കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികർക്കുള്ള സാമഗ്രികളുമായി കൂറ്റൻ വിമാനം അതിർത്തിയിൽ; ലേയിൽ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റർ

Google Oneindia Malayalam News

ദില്ലി: ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ലഡാക് അതിര്‍ത്തിയിലേക്കുള്ള സാധനങ്ങളുമായി പുറപ്പെട്ട ഇന്ത്യയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ലേയിലുള്ള വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തു. രാജ്യത്തെ എറ്റവും ഉയര്‍ന്ന എയര്‍സ്ട്രിപ്പില്‍ ദീര്‍ഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന കൂറ്റന്‍ ഗ്ലോബ് മാസ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

iaf

ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?

കൂറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ ഗ്ലോബ് മാസ്റ്റര്‍ എല്ലാ കാലാവസ്ഥയിലും വലിയ യുദ്ധ ഉപകരണങ്ങള്‍, സൈനികര്‍, മാനുഷിക സഹായം എന്നിവ ദീര്‍ഘ ദൂരത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നതാണ് പ്രത്യകത. എന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ടാങ്കുകള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ഇന്ധനങ്ങള്‍, ഭക്ഷണം മറ്റ് ആവശ്യസാധനങ്ങള്‍, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ എന്നിവയുമായാണ് ഗ്ലോബ്മാസ്റ്റര്‍ ലേയില്‍ പറന്നിറങ്ങിയത്. ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ ഇങ്ങനെ ഒരു നീക്കം.

ബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദംബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദം

അമേരിക്കന്‍ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗ് നിര്‍മ്മിക്കുന്ന കൂറ്റന്‍ വിമാനങ്ങളില്‍ ഒന്നാണ് സി 17 ഗ്ലോബ് മാസ്റ്റര്‍. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശം ഇതുവരെ 11 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളാണുള്ളത്. രാജ്യത്തെ പ്രളയങ്ങളിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്ത്യയ്ക്ക് ഏറെ സഹായമായിരുന്നു. 2015ല്‍ നിര്‍മ്മാണം നിര്‍ത്തിയ ബോയിംഗിന്റെ ഏറ്റവും അവസാനത്തെ വിമാനം സ്വന്തമാക്കിയത് ഇന്ത്യന്‍ വ്യോമ സേനായിരുന്നു.

ബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദംബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദം

ലോകത്തെവിടെയുമുള്ള ദുര്‍ഘടമായ വ്യോമതാവളത്തിലും മോശമായ കാലാവസ്ഥയിലും ടേക്ക് ഓഫിനും ലാന്‍ഡിംഗിനും കഴിയുമെന്നതാണ് സി 17 ഗ്ലോബ് മാസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തിനകത്തും പുറത്തും സമാധാന സംരക്ഷണവും മാനുഷിക സഹായവും ദുരന്തനിവാരണവും സി17 ഗ്ലോബ് മാസ്റ്റര്‍ വഴി എത്തിച്ചിട്ടുണ്ട്.

ബീഹാറിൽ കോൺഗ്രസ് തൂത്തുവാരും! കളത്തിലിറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനുംബീഹാറിൽ കോൺഗ്രസ് തൂത്തുവാരും! കളത്തിലിറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനും

തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍

English summary
IAF's C-17 Globemaster Landed At Leh Airbase with supplies for the troops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X