വ്യോമ സേനയുടെ സുഖോയ്-30 വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി... രണ്ട് പൈലറ്റുമാരുള്ള വിമാനം എവിടെ?
ദില്ലി: വ്യോമസേനയുടെ വിമാനം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. സുഖോയ് 30 എംകെഐ വിഭാഗത്തില്‍ പെടുന്ന വിമാനമാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അസമിലെ തേജ്പുര്‍ മേഖലയില്‍ വച്ചായിരുന്നു ഇത്.
പതിവ് പരിശീലന പറക്കലിനിടെ ആണ് വിമാനം കാണാതായത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് വ്യോമ സേന.

കഴിഞ്ഞ മാര്‍ച്ച് 15 ന് ഒരു സുഖോയ് വിമാനം രാജസ്ഥാനിലെ ബാര്‍മെറില്‍ തകര്‍ന്ന് വീണിരുന്നു. അന്ന് മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 240 സുഖോയ് വിമാനങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളത്. അതില്‍ ഏഴെണ്ണം ഇതുവരെ തകര്‍ന്നുവീണിട്ടുണ്ട്
indian air force iaf sukhoi missing assam radar pilot search വ്യോമ സേന സുഖോയ് വിമാനം അസം റഡാര്‍ പൈലറ്റ്
Read in English: IAF's Sukhoi-30 goes missing


Click it and Unblock the Notifications