"പാകിസ്താന്‍റെ f-16 വിമാനം വെടിവെച്ചിട്ടത് അഭിനന്ദന്‍ വര്‍ധമാന്‍ സഞ്ചരിച്ച് മിഗ് -21"! സത്യം ഇതാണ്
ദില്ലി: ബാലക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശദീകരണവുമായി വ്യോമ സേന.നേരത്തേ പാകിസ്താന്‍റെ f-16 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ അഭിനന്ദ് വര്‍ധമാന്‍ സഞ്ചരിച്ച മിഗ്-21 വിമാനം വെടിവെച്ചിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

ഇന്ത്യന്‍ വ്യോമ സേന വെടിവെച്ചിട്ട പാക് വിമാനം നിയന്ത്രണ രേഖയിലാണ് തകര്‍ന്ന് വീണതെന്ന് നേരത്തേ സേന വിശദീകരിച്ചിരുന്നു. എന്നാല്‍ വിംഗ് കമാന്‍റര്‍ അഭിനനന്ദന്‍ വര്‍ധന്‍റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇപ്പോഴും പലതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അഭിനന്ദിന് ഇന്‍സ്റ്റഗ്രാം അടക്കമുളള സോഷ്യല്‍ മീഡിയ പേജുകളില്‍ അക്കൗണ്ടില്ലെന്നും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും വ്യോമസേന വ്യക്തമാക്കി.
ബാലക്കോട്ട് തിരിച്ചടിയെ സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാത്ത സാഹചര്യത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് സേനയുടെ പേരില്‍ പ്രചരിക്കുന്നത്.












Click it and Unblock the Notifications