കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!

Google Oneindia Malayalam News

Recommended Video

cmsvideo
കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി | News Of The Day | Oneindia Malayalam

ചണ്ഡീഗഡ്: നീണ്ട കാത്തിരിപ്പിനൊടുവില്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. വാഗാ അതിര്‍ത്തിയില്‍ നിറഞ്ഞ ജനക്കൂട്ടമാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നെങ്കിലും, ഇവരോട് ഒഴിഞ്ഞ് പോകാന്‍ സൈനിക കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വ്യോമസേന എയര്‍ വൈസ് മാര്‍ഷലുകളായ ആര്‍ജികെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പാകിസ്താന്‍ രണ്ട് തവണ അഭിനന്ദനെ കൈമാറാനുള്ള സമയം മാറ്റിയതിനെ തുടര്‍ന്നാണ് മോചനം വൈകിയത്.

1

പ്രധാനമായും സുരക്ഷയുടെ പുറത്താണ് പൊതുമധ്യത്തില്‍ അഭിനന്ദന്റെ കൈമാറല്‍ വേണ്ടെന്ന് വെച്ചത്. അതേസമയം വാഗ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.കൂടുതല്‍ പ്രതിഷേധത്തിന് ഇത് കാരണമായേക്കുമെന്നായിരുന്നു വിലയിരുത്തല്‍. വ്യോമസേനയുടെ സീനിയര്‍ ടീമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതേസമയം അതിര്‍ത്തിയിലെ മറ്റ് പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. യുദ്ധതടവുകാരെ കൈമാറിയ ശേഷം ഇവരെ വൈദ്യപരിശോധനയ്ക്കും, പിന്നീട് വിശദമായ ചോദ്യം ചെയ്യലിനും വിധേയമാക്കും.

ആദ്യ നടപടി

ആദ്യ നടപടി

അഭിനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ ആറുമണിക്കൂറാണ് എടുത്തത്. രണ്ട് തവണ വിട്ടുനല്‍കുന്നതിനുള്ള സമയം പാകിസ്താന്‍ മാറ്റി. രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് കൈമാറ്റം നടന്നത്. പാക് റേഞ്ചര്‍മാരും അദ്ദേഹത്തെ അനുഗമിച്ചു. കൈമാറിയതിന്റെ രേഖകള്‍ ഇന്ത്യയും പാകിസ്താനും കൈമാറി. ബിഎസ്എഫും വ്യോമസേനയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ വിശദമായ മെഡിക്കല്‍ ചെക്കപ്പിനാണ് വിധേയമാക്കുക. കൈമാറിയ ശേഷം ഇന്ത്യ കുറച്ച് ടെസ്റ്റുകള്‍ നടത്തും. സുരക്ഷയുമായി ബന്ധപ്പെട്ടാണ് ടെസ്റ്റുകള്‍. അതേസമയം അഭിനന്ദനെ യുദ്ധതടവുകാരന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യവും ഉറപ്പില്ല. അത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. സാധാരണ യുദ്ധതടവുകാരെ പ്രത്യേകം ചോദ്യം ചെയ്യുന്നതാണ് രീതി. പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇയാള്‍ നേരിടേണ്ടി വരിക.

മര്‍ദനമേറ്റോ

മര്‍ദനമേറ്റോ

അഭിനന്ദനെ പാകിസ്താന്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവോ എന്ന കാര്യവും വ്യോമസേന പരിശോധിക്കുന്നുണ്ട്. അദ്ദേഹം രാജ്യത്തിന്റെ നിര്‍ണായക രഹസ്യങ്ങള്‍ കൈമാറിയോ എന്ന കാര്യവും പരിശോധിക്കും. സാധാരണ ഗതിയില്‍ യുദ്ധ തടവുകാരെ കൈമാറുമ്പോഴുള്ള നടപടിയാണിത്. പരിശോധനകള്‍ക്ക് ശേഷം അഭിനന്ദനെ അമൃത്സറിലേക്ക് കൊണ്ടുപോകും. ഇവിടെ വെച്ച് ദില്ലിയിലേക്ക് പ്രത്യേക വിമാനത്തില്‍ അദ്ദേഹം പോകും. അഭിനന്ദന്റെ കുടുംബം ദില്ലിയില്‍ അദ്ദേഹത്തിനായി കാത്തിരിക്കുന്നുണ്ട്.

വിശദമായ പരിശോധന

വിശദമായ പരിശോധന

ഏറ്റവും പ്രധാനം സൈക്കോളജിക്കല്‍ ടെസ്റ്റുകളാണ്. അഭിനന്ദന്റെ മാനസിക നില പരിശോധിക്കുന്നതിനാണ് ഇത്. ശത്രുരാജ്യത്ത് പിടിക്കപ്പെട്ടതിനാല്‍ ഇയാളെ ഭീകരമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നും ഇതുവഴി തിരിച്ചറിയാം. ഭീകരാന്തരീക്ഷത്തില്‍ താമസിച്ചതിന്റെ പ്രശ്‌നങ്ങള്‍ അഭിനന്ദന്‍ നേരിടുന്നുണ്ടെന്നാണ് സൂചന. ദേശീയ സുരക്ഷാ വിഷയങ്ങള്‍ ലഭിക്കുന്നതിനായി ഇയാളെ പാകിസ്താന്‍ ക്രൂരമായി മര്‍ദിച്ചിരുന്നോ എന്ന കാര്യവും മനശാസ്ത്ര ടെസ്റ്റുകളുടെ ഭാഗമാണ്.

 പരിശോധനകള്‍ ഉറപ്പ്

പരിശോധനകള്‍ ഉറപ്പ്

മെഡിക്കല്‍ ടെസ്റ്റുകളാണ് അഭിനന്ദന് ആദ്യം നേരിടേണ്ടി വരിക. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ അദ്ദേഹത്തിനുണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് ഫിറ്റ്‌നെസ് പരിശോധിക്കും. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യങ്ങളുണ്ടെങ്കില്‍ അതും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പരിശോധിക്കും. പാകിസ്താന്‍ സൈന്യം അഭിനന്ദന്റെ ശരീരത്തില്‍ ചിപ്പുകളോ ബഗുകളോ ഘടിപ്പിച്ചിട്ടുണ്ടോ എന്നും ഗൗരവമായി പരിശോധിക്കും. സാധാരണ ശത്രുരാജ്യങ്ങള്‍ ഇത്തരം രീതികള്‍ പിടിക്കപ്പെടുന്നയാളുടെ ശരീരത്തില്‍ പ്രയോഗിക്കാറുണ്ട്. ഇതിനായി സ്‌കാനിങാണ് ഇന്ത്യ നടത്തുക.

സൈക്കോളജികള്‍ ടെസ്റ്റുകള്‍

സൈക്കോളജികള്‍ ടെസ്റ്റുകള്‍

ഏറ്റവും പ്രധാനം സൈക്കോളജിക്കല്‍ ടെസ്റ്റുകളാണ്. അഭിനന്ദന്റെ മാനസിക നില പരിശോധിക്കുന്നതിനാണ് ഇത്. ശത്രുരാജ്യത്ത് പിടിക്കപ്പെട്ടതിനാല്‍ ഇയാളെ ഭീകരമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നും ഇതുവഴി തിരിച്ചറിയാം. ഭീകരാന്തരീക്ഷത്തില്‍ താമസിച്ചതിന്റെ പ്രശ്‌നങ്ങള്‍ അഭിനന്ദന്‍ നേരിടുന്നുണ്ടെന്നാണ് സൂചന. ദേശീയ സുരക്ഷാ വിഷയങ്ങള്‍ ലഭിക്കുന്നതിനായി ഇയാളെ പാകിസ്താന്‍ ക്രൂരമായി മര്‍ദിച്ചിരുന്നോ എന്ന കാര്യവും മനശാസ്ത്ര ടെസ്റ്റുകളുടെ ഭാഗമാണ്.

റോയും ഐബിയും

റോയും ഐബിയും

സാധാരണ പാകിസ്താനില്‍ നിന്ന് ഇത്തരത്തില്‍ കൈമാറുന്നവരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാറില്ല. എന്നാല്‍ അഭിനന്ദനെ ഇവര്‍ ചോദ്യം ചെയ്യും. വ്യോമസേനയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അതേസമയം അഭിനന്ദന്‍ രാജ്യ രഹസ്യങ്ങളൊന്നും പാകിസ്താന് നല്‍കിയിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ അഭിനന്ദന്റെ മാനസിക നില എത്രത്തോളം മികച്ച രീതിയിലാണെന്ന കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. ഒരുപക്ഷേ അഭിനന്ദന്‍ ഫീല്‍ഡ് ജോലിക്ക് പറ്റാത്ത സാഹചര്യത്തിലേക്ക് മാറാന്‍ സാധ്യതയുണ്ട്.

കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനത്തിന്.... ബിജെപിക്കെതിരെയുള്ള പോരാട്ടം മാറ്റുന്നു!!കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനത്തിന്.... ബിജെപിക്കെതിരെയുള്ള പോരാട്ടം മാറ്റുന്നു!!

English summary
iaf wing commander abhinandan varthaman returned to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X