കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ വര്‍ത്തമാനന്‍ നാലാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചു

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തന്റെ കൃത്യനിര്‍വഹണത്തെ കുറിച്ചുള്ള വിശദീകരണവും മെഡിക്കല്‍ പരിശോധനയ്ക്കും ശേഷം അവധിയില്‍ പ്രവേശിച്ചു. ജോലി ചെയ്തിരുന്ന അതേ യൂണിറ്റില്‍ അഭിനന്ദന്‍ അവധിക്ക് ശേഷം തിരിച്ചെത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

<strong>മാറാട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ബീച്ചില്‍ മരിച്ച നിലയില്‍;കഴുത്തില്‍ 23 കിലോ കല്ല്, ആത്മഹത്യ?</strong>മാറാട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ബീച്ചില്‍ മരിച്ച നിലയില്‍;കഴുത്തില്‍ 23 കിലോ കല്ല്, ആത്മഹത്യ?

''അദ്ദേഹം സുഖമായിരിക്കുന്നു ശ്രീനഗറിലെ യൂണിറ്റില്‍ തിരിച്ചെത്തിയ അദ്ദേഹം നാലാഴ്ചത്തെ ചികിത്സാ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് പ്രതിരോധ സേനാംഗം പറയുന്നു. ഫെബ്രുവരി 27നാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വിമാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന് വീണ് പാകിസ്താന്‍ പിടിയിലാകുന്നത്. പിന്നീട് പാകിസ്താന്‍ മാര്‍ച്ച് ഒന്നിന് വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.

Abhinandan Varthaman

ഇതിന് മുന്‍പ് ശ്രീനഗറിലെ മിഗ് 21 സൈനിക വിഭാഗത്തിലായിരുന്നു അഭിനന്ദന്‍. അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പോസ്റ്റിംഗ് എവിടെയാണെന്ന് തീരുമാനിക്കും. അതേ യൂണിറ്റില്‍ തന്നെ ചേരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നട്ടെല്ലിന് പരിക്കേറ്റ അഭിനന്ദന്‍ തിരിച്ച് അതേ യൂണിറ്റില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്.


ആരോഗ്യസ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ അഭിനന്ദന്‍ അതേ കോക്ക്പിറ്റില്‍ തന്നെ പ്രവേശിക്കുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ തിരിച്ചെത്തിയാല്‍ നിലവിലെ അതേ യൂണിറ്റില്‍ തന്നെ തിരിച്ച് കയറാം. അപകടം നടന്നുവെന്ന കാരണത്താല്‍ യൂണിറ്റ് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ കൈമാറിയ അഭിനന്ദനെ നേരെ ഡല്‍ഹിയിലേക്ക് കൊണ്ടു വരികയും അവിടുത്തെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വെച്ച് വിദഗ്ധ ചികിത്സയും മെഡിക്കല്‍ പരിശോധനയും കഴിഞ്ഞെത്തിയ അഭിനന്ദനില്‍ നിന്നും പാക്കിസ്ഥാനില്‍ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചറിയുന്നതിനായി സൈന്യം ഡീ ബ്രീഫിംഗ് നടത്തി. പാകിസ്താനില്‍ തടവില്‍ കഴിഞ്ഞ രണ്ടു ദിവസം താന്‍ കടുത്ത മാനസിക പീഡനത്തിനിരയായതായി അഭിനന്ദന്‍ സൂചിപ്പിച്ചിരുന്നു.

English summary
IAF Wing Commander Abhinandan Varthaman to go on a three-week sick leave before he joins duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X