ബെംഗളൂരു എച്ച്എഎല്‍ എയര്‍പോര്‍ട്ടിന് സമീപം ഐഎഫ് മിറാഷ് എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണു
ബെംഗളൂരു: ഇന്ത്യന്‍ എയര്‍വോഴ്‌സിന്റെ മിറാഷ് 2000 വിമാനം തകര്‍ന്‌നു. വിമാനം പറത്തിയ രണ്ട് പൈലറ്റ്മാരും മരിച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന് സമീപത്തായാണ് വിമാനം ഇന്ന് രാവിലെ തകര്‍ന്നു വീണത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് മിറാഷ് 2000 നവീകരിച്ചതിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന ഒറു പൈലറ്റ് സംഭവസ്ഥലത്തു വച്ചും സഹപൈലറ്റ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഫ്രഞ്ച് മള്‍ട്ടി റോള്‍,സിങ്കിള്‍ എഞ്ചിന്‍ ഫോര്‍ത്ത് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റാണ് മിറാഷ് 2000. ഫ്രഞ്ച് കമ്പനിയായ ദസാല്‍ട്ട് ഏവിയേഷനാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല












Click it and Unblock the Notifications