വിശാല്‍ തന്നെ തോല്‍പ്പിച്ചു, പൊട്ടിക്കരഞ്ഞ് ശരത് കുമാര്‍
ചെന്നൈ: തമിഴിലെ സിനിമാ പോര് അവസാനിക്കുന്നില്ല. വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിക്കെതിരെ പോരാടിയ നടന് ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടുകയാണുണ്ടായത്. എന്നാല്‍, ഇതുകൊണ്ടൊന്നും സിനിമാ രാഷ്ട്രീയം അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ മനംനൊന്ത് ശരത് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.
തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ ശരത് കുമാര്‍ അവസാനം പൊട്ടി കരയുകയാണ് ചെയ്തത്. വിശാല്‍ സംഘത്തിനെതിരെ ആഞ്ഞടിച്ച ശരത് ഒരിക്കലും തോല്‍വി പ്രതീക്ഷിച്ചതല്ല. ഇതുകൊണ്ടൊന്നും തളരില്ലെന്നാണ് താരം പറയുന്നത്.

പൊട്ടിക്കരഞ്ഞു
പ്രതീക്ഷിക്കാതെ ഉണ്ടായ അടിയായി പോയി ശരത്തിന് തിരഞ്ഞെടുപ്പ് തോല്‍വി. വിശദീകരണവുമായി എത്തിയ താരം പൊട്ടിക്കരയുകയാണുണ്ടായത്.

ധൈര്യമൊക്കെ എവിടെപ്പോയി
കമല്‍ഹാസനെതിരെയും വിശാലിനെതിരെയുമൊക്കെ ആഞ്ഞടിച്ച ശരത് കുമാറിന്റെ ധൈര്യമൊക്കെ എവിടെപ്പോയി എന്നു ചോദിച്ചു പോകും. വിശാലിനെ പിന്തുണച്ച കമല്‍ഹാസനെ ശരത് പരിഹസിച്ചിരുന്നു. കമല്ഹാസന് വലിയ നടനൊന്നുമല്ലെന്നും, ഇംഗ്ലീഷ് പോലും സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് പരിഹസിച്ചു.

സിനിമാപ്പോര്
എസ്പിഐ സിനിമാസുമായുള്ള നടികര്‍ സംഘത്തിന്റെ കരാര്‍ ആണ് താരങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായത്. എന്നാല്‍, ഈ കരാര്‍ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം പറയാമെന്നാണ് വിചാരിച്ചിരുന്നതെന്ന് കരഞ്ഞുക്കൊണ്ട് ശരത് വ്യക്തമാക്കി.

താന്‍ അഴിമതിക്കാരനല്ല
ശരത്കുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, താനൊരു അഴിമതിക്കാരനല്ലെന്നാണ് താരം പറയുന്നത്. 15 വര്‍ഷമായി ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ശരത് പറഞ്ഞു.

വിശാല്‍ അധികാരത്തില്‍
ശരത് കുമാര്‍ സംഘത്തെ തോല്‍പ്പിച്ച് അധികാരത്തില്‍ സ്ഥാനം ഉറപ്പിച്ച വിശാലിന്റെ പാണ്ഡവര്‍ സംഖ്യം ഇനി നടികര്‍ സംഘത്തെ നയിക്കും. വിശാല്‍ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നാസര്‍ പ്രസിഡന്റുമായിരിക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications