കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാല്‍ തന്നെ തോല്‍പ്പിച്ചു, പൊട്ടിക്കരഞ്ഞ് ശരത് കുമാര്‍

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തമിഴിലെ സിനിമാ പോര് അവസാനിക്കുന്നില്ല. വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിക്കെതിരെ പോരാടിയ നടന്‍ ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടുകയാണുണ്ടായത്. എന്നാല്‍, ഇതുകൊണ്ടൊന്നും സിനിമാ രാഷ്ട്രീയം അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ മനംനൊന്ത് ശരത് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.

തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ ശരത് കുമാര്‍ അവസാനം പൊട്ടി കരയുകയാണ് ചെയ്തത്. വിശാല്‍ സംഘത്തിനെതിരെ ആഞ്ഞടിച്ച ശരത് ഒരിക്കലും തോല്‍വി പ്രതീക്ഷിച്ചതല്ല. ഇതുകൊണ്ടൊന്നും തളരില്ലെന്നാണ് താരം പറയുന്നത്.

പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

പ്രതീക്ഷിക്കാതെ ഉണ്ടായ അടിയായി പോയി ശരത്തിന് തിരഞ്ഞെടുപ്പ് തോല്‍വി. വിശദീകരണവുമായി എത്തിയ താരം പൊട്ടിക്കരയുകയാണുണ്ടായത്.

ധൈര്യമൊക്കെ എവിടെപ്പോയി

ധൈര്യമൊക്കെ എവിടെപ്പോയി

കമല്‍ഹാസനെതിരെയും വിശാലിനെതിരെയുമൊക്കെ ആഞ്ഞടിച്ച ശരത് കുമാറിന്റെ ധൈര്യമൊക്കെ എവിടെപ്പോയി എന്നു ചോദിച്ചു പോകും. വിശാലിനെ പിന്തുണച്ച കമല്‍ഹാസനെ ശരത് പരിഹസിച്ചിരുന്നു. കമല്‍ഹാസന്‍ വലിയ നടനൊന്നുമല്ലെന്നും, ഇംഗ്ലീഷ് പോലും സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് പരിഹസിച്ചു.

സിനിമാപ്പോര്

സിനിമാപ്പോര്

എസ്പിഐ സിനിമാസുമായുള്ള നടികര്‍ സംഘത്തിന്റെ കരാര്‍ ആണ് താരങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായത്. എന്നാല്‍, ഈ കരാര്‍ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം പറയാമെന്നാണ് വിചാരിച്ചിരുന്നതെന്ന് കരഞ്ഞുക്കൊണ്ട് ശരത് വ്യക്തമാക്കി.

താന്‍ അഴിമതിക്കാരനല്ല

താന്‍ അഴിമതിക്കാരനല്ല

ശരത്കുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, താനൊരു അഴിമതിക്കാരനല്ലെന്നാണ് താരം പറയുന്നത്. 15 വര്‍ഷമായി ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ശരത് പറഞ്ഞു.

വിശാല്‍ അധികാരത്തില്‍

വിശാല്‍ അധികാരത്തില്‍

ശരത് കുമാര്‍ സംഘത്തെ തോല്‍പ്പിച്ച് അധികാരത്തില്‍ സ്ഥാനം ഉറപ്പിച്ച വിശാലിന്റെ പാണ്ഡവര്‍ സംഖ്യം ഇനി നടികര്‍ സംഘത്തെ നയിക്കും. വിശാല്‍ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നാസര്‍ പ്രസിഡന്റുമായിരിക്കും.

English summary
It was quite an emotional press meet yesterday when Sarath Kumar addressed the media after losing the much anticipated elections to select the office bearers of South Indian Film Artistes’ Association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X