Get Updates
Get notified of breaking news, exclusive insights, and must-see stories!

കോച്ചിംഗ് സെന്റര്‍ ദുരന്തം; നിയമം ലംഘിച്ച 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു

ന്യൂഡല്‍ഹി: ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതിന് പിന്നാലെ നടപടിയുമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഓള്‍ഡ് രജീന്ദര്‍ നഗര്‍ ഏരിയയിലെ 13 കോച്ചിംഗ് സെന്ററുകള്‍ എംസിഡി സീല്‍ ചെയ്തു. എംസിഡി സംഘം ഞായറാഴ്ച പ്രദേശത്തെ നിരവധി കോച്ചിംഗ് സെന്ററുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ബേസ്മെന്റില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ സീല്‍ ചെയ്തതായി ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് പറഞ്ഞു. 'ഇന്നലത്തെ ദാരുണമായ സംഭവത്തിന് ശേഷം, ബേസ്മെന്റില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടിരുന്ന രജീന്ദര്‍ നഗറിലെ എല്ലാ കോച്ചിംഗ് സെന്ററുകളും സീല്‍ ചെയ്യാനുള്ള നടപടി എംസിഡി ആരംഭിച്ചിട്ടുണ്ട്! ആവശ്യമെങ്കില്‍, ഇത് ഡല്‍ഹിയിലുടനീളം നടത്തും,' മേയര്‍ പറഞ്ഞു.

coaching center accident

ഐഎഎസ് ഗുരുകുലം, ചാഹല്‍ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്‌സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍ ഡെയ്‌ലി ഐഎഎസ്, കരിയര്‍ പവര്‍, 99 നോട്‌സ്, വിദ്യാ ഗുരു, ഗൈഡന്‍സ് ഐഎഎസ്, ഈസി ഫോര്‍ ഐഎഎസ് എന്നീ 13 സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് പൂട്ടുവീണിരിക്കുന്നത്.

ഡല്‍ഹിയിലുടനീളമുള്ള സിവില്‍ ബോഡിയുടെ അധികാരപരിധിയിലുള്ള എല്ലാ കോച്ചിംഗ് സെന്ററുകള്‍ക്കെതിരെയും കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്ന ബേസ്മെന്റുകളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന എല്ലാ കോച്ചിംഗ് സെന്ററുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ ഷെല്ലി ഒബ്റോയ് എംസിഡി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റാവുസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന് എംസിഡിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണോ എന്ന് തിരിച്ചറിയാന്‍ അടിയന്തര അന്വേഷണം നടത്തുമെന്നും മേയര്‍ പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം അപകടത്തിന് പിന്നാലെ കെട്ടിടനിര്‍മ്മാണ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാത്തതിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ ഞായറാഴ്ച മേയറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ വര്‍ഷം മുഖര്‍ജി നഗറിലെ ഒരു ഐഎഎസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് കെട്ടിട നിയമങ്ങള്‍ ലംഘിക്കുന്ന കോച്ചിംഗ് സെന്ററുകളുടെ സര്‍വേ ആരംഭിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ നടപടി പാതിവഴിയില്‍ നിര്‍ത്തിയതായി ആക്ഷേപമുണ്ട്. അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററുകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഡല്‍ഹി ഹൈക്കോടതി എംസിഡിക്കും ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ റാവുസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മലയാളിയടക്കം മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചിരുന്നു. കെട്ടിടത്തിന് എതിര്‍വശത്തുള്ള സ്ഥാപനത്തിനോ റോഡിലോ ശരിയായ ഡ്രെയിനേജ് സംവിധാനമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല കോച്ചിംഗ് സെന്ററിന് ബേസ്മെന്റില്‍ ലൈബ്രറി നടത്താനുള്ള അനുമതിയുമില്ലായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+