രോഹിണി നഗ്ന ചിത്രങ്ങള്‍ അയച്ചെന്ന് രൂപ, സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്; ഐഎഎസ്-ഐപിഎസ് പോരില്‍ നടപടി
രോഹിണി സിന്ദൂരി നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് ആരോപിച്ചാണ് ഡി രൂപ തിങ്കളാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

ബംഗളൂരു: കര്‍ണാടകയിലെ വനിത ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥമാരുടെ സോഷ്യല്‍ മീഡിയ പോര് ഇന്ത്യയാകെ ചര്‍ച്ചയായിരുന്നു. ഐ എസ് എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് ആരോപിച്ച് ഡി രൂപ തിങ്കളാഴ്ച ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം കര്‍ണാടക ചീഫ് സെക്രട്ടറി തിങ്കളാഴ്ച ഇരുവരെയും വിളിച്ചുവരുത്തി സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ, ഡി രൂപ ഐപിഎസ്, രോഹിണി സിന്ധുരി ഐഎഎസ് എന്നിവരും നിയമനമില്ലാതെ സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്.

കടുത്ത അതൃപ്തി
വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാരിനെ കരിവാരിച്ചേക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ മിണ്ടാതെ ഇരിക്കുകയല്ല, ഞങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കും, ഇരുവരും മോശമായ രീതിയിലാണ് പെരുമാറുന്നത്, സാധാരണക്കാര്‍ പോലും തെരുവില്‍ അങ്ങനെ സംസാരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കി
രോഹിണി സിന്ദൂരി നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് ആരോപിച്ചാണ് ഡി രൂപ തിങ്കളാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. അയച്ചുനല്‍കിയ നഗ്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന് അവകാശപ്പെട്ട ഒരു സ്‌ക്രീന്‍ ഷോട്ടും ഇരുവരും പങ്കുവച്ചിട്ടുണ്ട്. മൈസൂരുവിലെ ജെ ഡി എസ് എം എല്‍ എ സാരാ മഹേഷുമായി രോഹിണി സിന്ദൂരി റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം ഡി രൂപ പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മാനനഷ്ടക്കേസ്
മൈസൂര്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് കനാന്‍ കയ്യേറി എം എല്‍ എ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ച് കാണിച്ച് രോഹിണി സിന്ദൂരി എം എല്‍ എയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എം എല്‍ എ നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുമ്പോള്‍ നടത്തിയ കൂടിക്കാഴ്ച അനുരഞ്ജന ചര്‍ച്ചയാണെന്നാണ് ഡി രൂപ ഉന്നയിക്കുന്നത്.

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍
എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നും മാനസികനില തെറ്റിയ പോലെയാണ് ഡി രൂപ പെരുമാറുന്നതെന്നുമാണ് രോഹിണി പ്രതികരിച്ചു. ഇതിനിടെയാണ് രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഡി രൂപ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് രോഹിണി സിന്ദൂരി അയച്ചുനല്‍കിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങള്‍ രൂപ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

സ്‌ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങൾ
എന്നാല്‍ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്‌ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നതെന്ന് രോഹിണി സിന്ദൂരി പ്രതികരിച്ചു. ഈ ചിത്രങ്ങള്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തതാണെന്ന് തെളിയിക്കാനും രോഹിണി സിന്ദൂരി രൂപയെ വെല്ലുവിളിച്ചു.

നിയമനടപടിയുമായി മുന്നോട്ടു
രൂപയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് രോഹിണി അറിയിച്ചിരിക്കുന്നത്. രോഹിണി സിന്ദൂരി നിലവില്‍ ദേവസ്വം കമ്മിഷണറും ഡി രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമാണ്. അതേസമയം, രോഹിണിക്കെതിരെ 20 ഓളം അഴിമതി ആരോപങ്ങളും രൂപ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ചിത്രങ്ങള്‍ രൂപ പങ്കുവച്ചത്.












Click it and Unblock the Notifications