കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ക്കായി ബിജെപിയും കോണ്‍ഗ്രസും.... ചര്‍ച്ചകള്‍ സജീവം

Google Oneindia Malayalam News

ദില്ലി: ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക്. അടുത്തിടെ ഒഡീഷ കേഡറിലും ഐഎഎസ് ഓഫീസര്‍ വിആര്‍എസ്സ് എടുത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അപരാജിത സാരംഗി എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു അമിത് ഷായുടെ അധ്യക്ഷതയില്‍ പാര്‍ട്ടി പ്രവേശനം നടത്തിയത്. ഇതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി നീക്കം തുടങ്ങിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.

അതേസമയം സാരംഗിയുടെ വരവ് സംസ്ഥാന ഘടകത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇവിടെ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്തു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജോയിന്റ് സെക്രട്ടറിയായിരുന്നു അപരാജതി സാരംഗി. ഇവരുടെ വരവ് ഒഡീഷയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് സൂചന. ബിജു ജനതാദളിനെയും നവീന്‍ പട്‌നായിക്കിനെയും ആശങ്കപ്പെടുത്തുന്ന നീക്കമാണിത്.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

ഒഡീഷയില്‍ സംസ്ഥാന തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുന്നത്. ഇവരെ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പാണെങ്കില്‍ ബിജെപിക്ക് അത് ഇരട്ടി നേട്ടമാകും. സംസ്ഥാനത്ത് വലിയ സ്വാധീനം ഇവര്‍ക്കുണ്ട്. ഇവരുടെ ജയത്തിന് പുറമേ പാര്‍ട്ടിയുടെ മുന്നേറ്റത്തിനും അത് ഗുണം ചെയ്യും. പക്ഷേ നിരവധി നേതാക്കള്‍ ഇവരെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് അറിയിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ പോലീസ്

രാജസ്ഥാനില്‍ പോലീസ്

രാജസ്ഥാനില്‍ ഐപിഎസ് ഓഫീസര്‍മാരാണ് രംഗത്തുള്ളത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു. മൂന്ന് പേരാണ് എത്തിയിരിക്കുന്നത്. ഇതില്‍ മുന്‍ ഡിഐജി സവായ് സിംഗ് ചൗധരി കിന്‍സ്വറില്‍ നിന്നാണ് മത്സരിക്കുന്നത്. ബാക്കിയുള്ള രണ്ട് പേര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. ക്രൈംബ്രാഞ്ച് എസ്പി മദന്‍ ലാല്‍ മേഘ്‌വാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് തലേദിവസം വിആര്‍എസ് എടുത്തെങ്കിലും ടിക്കറ്റ് നിഷേധിക്കപ്പെട്ടു. ഇതോടെ ഇയാള്‍ വിആര്‍എസ് പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ച് കയറുകയായിരുന്നു.

ഒരുപാട് നേതാക്കള്‍

ഒരുപാട് നേതാക്കള്‍

സംസ്ഥാനത്തെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഹരിപ്രസാദ് ശര്‍മ ഒരുമാസം മുമ്പാണ് വളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുത്തത്. എന്നാല്‍ ഇയാള്‍ പറയുന്നത് താന്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായിട്ടാണ് രാജിവെച്ചതെന്നാണ്. പക്ഷേ ഇയാള്‍ക്കും സീറ്റ് ലഭിച്ചില്ല. അതേസമയം ബിജെപിയില്‍ 1983 ബാച്ച് ഉദ്യോഗസ്ഥനായ ഒപി സാനിയും എത്തിയിട്ടുണ്ട്. ഇയാളെ കരൗലിയില്‍ നിന്നാണ് ബിജെപി മത്സരിപ്പിക്കുന്നത്. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുമ്പാണ് ഇയാളുടെ പേര് ഉള്‍പ്പെടുത്തിയത്.

മുമ്പുള്ള ട്രെന്‍ഡ്

മുമ്പുള്ള ട്രെന്‍ഡ്

ഇത് ആദ്യമായിട്ടല്ല നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ എത്തുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം, ആര്‍കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, സത്യപാല്‍ സിംഗ് എന്നിവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി മന്ത്രിമാര്‍ ആയവരാണ്. ആര്‍കെ സിംഗ് മുന്‍ ആഭ്യന്തര സെക്രട്ടറിയാണ്. സത്യപാല്‍ സിംഗ് മുംബൈ പോലീസ് കമ്മീഷണറായിരുന്നു. ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ കരസേനാ മേധാവി വികെ സിംഗും മന്ത്രിയാണ്. യശ്വന്ത് സിന്‍ഹ, മീരാകുമാര്‍, അജിത് ജോഗി, എംഎസ് ഗില്‍, പവന്‍ വര്‍മ, പിഎല്‍ പൂനിയ എന്നിവരൊക്കെ ഐപിഎസ് ഐഎഎസ് മേഖലയില്‍ നിന്ന് രാഷ്ട്രീയത്തെത്തിയതാണ്.

നേട്ടമുണ്ടാക്കുമോ?

നേട്ടമുണ്ടാക്കുമോ?

ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന നീക്കം രാഷ്ട്രീയത്തില്‍ വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് ഒരുപാര്‍ട്ടിയെ മൊത്തത്തില്‍ വിജയിക്കാന്‍ സജ്ജമാക്കില്ല. ഇത് തിരിച്ചറിഞ്ഞ് കൊണ്ടാണ് വിജയസാധ്യത ഉള്ള നേതാക്കളെ മാത്രം ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ബിജെപി ഇത് മനസ്സിലാക്കിയിട്ടില്ല. അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സൂചനയുണ്ട്.

തെലങ്കാനയില്‍ സൂപ്പര്‍ താരങ്ങള്‍ പ്രചാരണത്തിന്....ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും എത്തും!!തെലങ്കാനയില്‍ സൂപ്പര്‍ താരങ്ങള്‍ പ്രചാരണത്തിന്....ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും എത്തും!!

രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്.... സ്റ്റാലിനെ കാണും... നിര്‍ണായക നീക്കങ്ങള്‍രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്.... സ്റ്റാലിനെ കാണും... നിര്‍ണായക നീക്കങ്ങള്‍

English summary
ias ips officers are retiring early to join politics just before elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X