വീട്ടുജോലിക്കാരിക്ക് ലൈംഗിക പീഡനം; ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍
ഖാര്‍സിയ: വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലാണ് സംഭവം. ഖാര്‍സിയയിലെ റായ്ഖഡ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എ കെ ധ്രിത്‌ലാഹരെ ആണ് അറസ്റ്റിലായത്. പ്രതിയെ പിന്നീട് 25,000 രൂപയുടെ ജാമ്യത്തില്‍ വിട്ടെന്ന് ഖാര്‍സിയ സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍ അശോക് പറഞ്ഞു.
ജൂണ്‍ പതിനഞ്ചിനാണ് പതിനാറുകാരിയായ പെണ്‍കുട്ടി ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുന്നത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെ വീട്ടുജോലിക്കാരിയായിരുന്നു പെണ്‍കുട്ടി. പലതവണ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാട്ടി ജില്ലാ കളക്ടര്‍ക്കും എസ് പിക്കുമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

ഉയര്‍ന്ന ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ ഉടന്‍ നാലംഗ പോലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ധ്രിത്‌ലാഹരെയെ റായ്ഖഡ് കളക്ടര്‍ ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ജൂണ്‍ 24ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെയുള്ള ബലാത്സംഗക്കുറ്റം ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.
അന്വേഷണത്തിനിടയില്‍ ജൂലൈ 11ന് മുന്‍കൂര്‍ ജാമ്യത്തിനായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. പിന്നീട് ആഗസ്ത് നാലിന് ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തു. അന്വേഷണം ഏതാണ്ട് പൂര്‍ണമായെന്നും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് ഓഫീസര്‍ അശോക് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications