സ് കൂള്‍ കുട്ടികളെ പീഡിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
പൂനെ:നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ എന്തുചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഐഎഎസ് ഓഫീസറെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എം എച്ച് സാവന്തിനെയാണ് അറസ്റ്റ്‌ചെയ്തത്.
വീടിന് സമീപം കളിക്കാന്‍ വരുന്ന കുട്ടികളെ ചോക്ലേറ്റും പണവും നല്‍കിയാണ് ഇയാള്‍ വശീകരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.സാവന്തിന്റെ കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംങ്ങിനിടെയാണ് കുട്ടികള്‍ വിവരം പുറത്തു പറഞ്ഞത്. സ്‌കൂള്‍ കൗണ്‍സിലര്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ വിവരം പൊലീസിനെ അറിയിച്ചത്.
സാവന്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി സാസോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബല്‍വന്ത് ഖാസിദ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 376(ബലാത്സംഗം, 354(പീഡനശ്രമം)ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ 6,8,10 വകുപ്പുകള്‍, ഐ.ടി നിയമത്തിലെ 67 (എ), (ബി) എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications