കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഓഫീസര്‍ അശോക് ഖേംക്കയ്ക്ക് ഇത് 53ാമത്തെ സ്ഥലംമാറ്റം

  • By S Swetha
Google Oneindia Malayalam News

ചണ്ഡീഗഡ്: സത്യസന്ധതയ്ക്കുള്ള സമ്മാനം അപമാനമാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക്ക. സര്‍വീസ് ആരംഭിച്ച് ഇതിനോടകം അന്‍പതിലധികം തവണ ഖേംക്കയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ഉള്‍പ്പെടെ 14 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലമാറ്റ ഉത്തരവാണ് ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഒരു മാസം മുമ്പ് അധികാരത്തില്‍ വന്ന ബിജെപി-ജെജെപി സര്‍ക്കാരിന്റെ ആദ്യത്തെ പ്രധാന ഭരണ അഴിച്ചു പണിയാണ് ഇത്.

സിപിഎം പിന്തുണച്ചിട്ടും കുത്തക മണ്ഡലം തിരിച്ചു പിടിക്കാനാവാതെ കോണ്‍ഗ്രസ്; ഖരക്പൂര്‍ സദറില്‍ തൃണമൂല്‍സിപിഎം പിന്തുണച്ചിട്ടും കുത്തക മണ്ഡലം തിരിച്ചു പിടിക്കാനാവാതെ കോണ്‍ഗ്രസ്; ഖരക്പൂര്‍ സദറില്‍ തൃണമൂല്‍

അഡ്മിനിസ്‌ട്രേറ്റീവ് സര്‍ക്കിളിലെ സത്യസന്ധനായ ഉദ്യോഗസ്ഥനായി കണക്കാക്കപ്പെടുന്ന ഖേംകയുടെ 53-ാമത്തെ സ്ഥലംമാറ്റമാണിത്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഖേംകയെ അതേ റാങ്കില്‍ ആര്‍ക്കൈവ്‌സ്, ആര്‍ക്കിയോളജി, മ്യൂസിയംസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. ''വീണ്ടും സ്ഥലംമാറ്റം ലഭിച്ചു. വീണ്ടും അതേ കാര്യം തന്നെ. ഇന്നലെ ഭരണഘടനാ ദിനം ആഘോഷിച്ചു. ഇന്ന് സുപ്രീംകോടതിയുടെ ഉത്തരവുകളും നിയമങ്ങളും വീണ്ടും ലംഘിക്കപ്പെട്ടു. ചിലതില്‍ സന്തോഷിക്കും. എന്നാല്‍ ഇപ്പോള്‍ എന്നെ ഒരു മൂലയിലേക്ക് തള്ളിയിരിക്കുകയാണ്. സത്യസന്ധതയുടെ സമ്മാനം അപമാനമാണ്'' ഖേംക ട്വീറ്റ് ചെയ്തു.

ashokkhemka-1

1991ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഖേംക 2012ലാണ് വാര്‍ത്തകളില്‍ നിറയുന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഡിഎല്‍എഫും കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും ചേര്‍ന്ന് നടത്തിയ ഭൂമി ഇടപാട് ഖേംക റദ്ദ് ചെയ്തിരുന്നു. 15 മാസം കായിക, യുവജനകാര്യ വകുപ്പിലുണ്ടായിരുന്ന ഖേംകയെ ഈ വര്‍ഷം മാര്‍ച്ചിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതെന്ന് ഹരിയാന സര്‍ക്കാറിലെ ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മറ്റു സ്ഥലം മാറ്റങ്ങള്‍


എക്‌സൈസ്, ടാക്‌സേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജീവ് കൗശലിനെ കാര്‍ഷിക, കര്‍ഷകക്ഷേമ, സഹകരണ വകുപ്പിലേക്ക് മാറ്റി. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രണബ് കിഷോര്‍ ദാസിനെ ഭക്ഷ്യ, വിതരണ, ഉപഭോക്തൃ കാര്യ വകുപ്പിലേക്ക് മാറ്റി.
പൊതുമരാമത്ത് വകുപ്പ് (കെട്ടിട, റോഡുകള്‍) അഡീഷണല്‍ ചീഫ് സെക്രട്ടറി അലോക് നിഗത്തിനെ വനം, വന്യജീവി വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ വകുപ്പിലേക്ക് സ്ഥലംമാറ്റി.

English summary
IAS officer Ashok Khemka get 53rd transfer within 28 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X