ഐഎഎസ് ഓഫീസര്‍ക്കെതിരെ ലൈംഗികാരോപണം

ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് പൊലീസ് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മൊഹന്തി. രാജസ്ഥാന്‍ സിവില്‍ സര്‍വ്വീസ് ട്രിബ്യൂണല്‍ ചെയര്‍മാനാണ് ഇദ്ദേഹം. പരാതിക്കാരിയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിപ്പിയ്ക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി.
കേസില്‍ യുവതിയുടെ മൊഴി കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തി. ബുധനാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഐഎഎസ് ഉദ്യോഗസ്ഥന് നോട്ടീസയച്ചിട്ടുണ്ട്.
2013 ഫെബ്രുവരി 19 നാണ് പെണ്‍കുട്ടിയെ ഉദ്യോഗസ്ഥന്‍ ന്യൂ സാംഗനര്‍ റോഡിലെ ഫഌറ്റില്‍ വച്ച് ബലാത്സംഗം ചെയ്തതായി പറയുന്നത്. പരീക്ഷയില്‍ ജയിപ്പിയ്ക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ഉദ്യോഗസ്ഥന്റെ ഫഌറ്റില്‍ പൊലീസ് പരിശോധന നടത്തി.












Click it and Unblock the Notifications