കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡികെ രവിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ?

  • By Mithra Nair
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ മണല്‍മാഫിയക്കെതിരെ പോരാടിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡികെ രവിയുടെ മരണത്തില്‍ പൊലീസ് ആശയകുഴപ്പത്തില്‍. ആത്മഹത്യയോ കൊലപാതകമോ എന്ന സംശയം പോലീസുകാരെകുഴപ്പിക്കുന്നു.

രവി ആത്മഹത്യ ചെയ്തതാണെങ്കില്‍ ആത്മഹത്യ കുറിപ്പ് എഴുതിവെക്കേണ്ടതാണെന്നും ആത്മഹത്യ കുറിപ്പ് കിട്ടാത്തതിനാല്‍ ആത്മഹത്യ അല്ല ഇതൊരു കൊലപാതകമായേക്കാം എന്ന സംശയം ബലപ്പെടുന്നു. അതല്ല കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണം സംഘം അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

d-k-ravi-2.jpg -Properties

വാണിജ്യനികുതി വിഭാഗം അഡീഷനല്‍ കമീഷണറായ രവിയെ കോറമംഗലയിലെ അപ്പാര്‍ട്‌മെന്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റിലത്തെിയ ഭാര്യയാണ് ആദ്യം മൃതദേഹം കണ്ടത്ത്. ആത്മഹത്യക്കുമുമ്പ് രവി പൊലീസുമായോ മറ്റുദ്യോഗസ്ഥരുമായോ ബന്ധപ്പെടുകയോ, എന്തെങ്കിലും വിവരംനല്‍കുകയോ ചെയ്തിട്ടില്‌ളെന്നും അദ്ദേഹം അറിയിച്ചു.

2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രവി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് മനസ്സിലാകുന്നതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. കോലാറില്‍ മണല്‍ മാഫിയക്കെതിരെ പോരാടിയ രവിയെ കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

English summary
IAS officer DK Ravi, posted as Karnataka's additional commissioner, commercial tax, was found dead in his official apartment on Monday evening, police said, adding it seemed a case of suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X