കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഉദ്യോഗസ്ഥന്‍റെ മരണത്തിൽ ദുരൂഹത!! നീന്തലറിയുന്ന ആശിഷ് മരിച്ചതെങ്ങനെ, പിന്നിൽ ഗൂഡാലോചന!!

Google Oneindia Malayalam News

ദില്ലി: ഐഎഎസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. 30 കാരനായ ഐഎഎസ് ഓഫീസർ ആശിഷ് ധഹിയയാണ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പാർട്ടിയ്ക്കിടെ സ്വിമ്മിംഗ് പൂളില്‍ വീണ സഹപ്രവകർത്തകയെ രക്ഷിക്കാൻ സ്വിമ്മിംഗ് പൂളിലേയ്ക്ക് ചാടിയ ആശിഷ് മുങ്ങി മരിക്കുകയയായിരുന്നു. എന്നാൽ നന്നായി നീന്തലറിയാവുന്ന ആശിഷ് എങ്ങനെയാണ് സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചതെന്നാണ് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥന്‍റെ കുടുംബം സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

30 കാരനായ ആശിഷിന് പുറമേ ഒരേ ബാച്ചിലുണ്ടായിരുന്ന മറ്റ് 25 ഐഎഎസ് ഉദ്യോസ്ഥരും ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാർട്ടിയ്ക്കിടെയാണ് സംഭവം. ഐഎഫ്എസ് ട്രെയിനിംഗിന്‍റെ അവസാന ദിനം നടന്ന പാർട്ടിയ്ക്കിടെയാണ് സംഭവം. എന്നാൽ ആശിഷ് പാട്ടിക്കിടെ മദ്യപിച്ചിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങൾ സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷിച്ചുവരികയാണ്.

asishdhahiya-

വനിതാ ഉദ്യോഗസ്ഥ സ്വിമ്മിംഗ് പൂളിൽ വീണുവെന്നും ആശിഷ് ഉൾപ്പെടെയുള്ളവർ പൂളിലേയ്ക്ക് ചാടിയാണ് രക്ഷിച്ചതെന്നുമാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. തങ്ങൾ പൂളിൽ നിന്ന് വരുമ്പോൾ ആശിഷ് പൂളിലുണ്ടായിരുന്നുവെന്നും കുറച്ച് സമയത്തിന് ശേഷം അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒരുമണിയോടെ മരണമടയുകയായിരുന്നു.

ഹരിയാനയിലെ സോനാപട്ട് സ്വദേശിയാണ് ആശിഷ്. ഡോക്ടറായ പ്രഗ്യയാണ് ഭാര്യ. ഹിമാചൽ പ്രദേശിൽ ഡ‍പ്യൂട്ടി പോലീസ് സൂപ്രണ്ടായിരിക്കെ 2015ൽ സിവിൽ സർവ്വീസ് പരീക്ഷയെഴുതി ഐഎഎസ് നേടുകയായിരുന്നു. തുടർന്ന് ഐഎഫ്എസും നേടുകയും ചെയ്തു. മാധ്യമങ്ങൾക്ക് പ്രവേശന നിയന്ത്രണമുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾക്ക് പുറമേ സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിക്കാതെ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാനാവൂ എന്ന് പോലീസ് ഓഫീസർ ഇഷ് വർ സിംഗ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി മൂന്നംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

English summary
A young Indian Administrative Service (IAS) officer drowned in the swimming pool of a training institute in south Delhi last night, reportedly after he jumped in to save a woman colleague at a party. The officer's family has asked for an investigation, saying that he was a good swimmer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X