കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവച്ച കണ്ണന്‍ ഐഎഎസിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

Google Oneindia Malayalam News

ദില്ലി: ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ജനാധിപത്യ വിരുദ്ധ നടപടികളില്‍ അസ്വസ്ഥനായിട്ടാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ തന്റെ അഭിപ്രായ സ്വാതന്ത്രത്തിന് വിലങ്ങുതടിയാകുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ സ്വീകരിച്ച നടപടികളെ കണ്ണന്‍ ഐഎഎസ് വിമര്‍ശിച്ചു. കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ നിഷേധിച്ച നടപടിയാണ് തന്നെ അസ്വസ്ഥനാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിലുള്ള വിശദീകരണമാണ് ആഭ്യന്തരമന്ത്രാലയം ആരാഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Ias

കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്റ് നാഗര്‍ ഹാവേലിയിലെ സര്‍ക്കാര്‍ വകുപ്പില്‍ സെക്രട്ടറിയാണ് കണ്ണന്‍ ഗോപിനാഥന്‍. പ്രളയകാലത്ത് ആരുമറിയാതെ കൊച്ചിയില്‍ സേവനപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഇദ്ദേഹം ഐഎഎസുകാരനാണ് എന്നറിഞ്ഞ മലയാളി ആശ്ചര്യപ്പെട്ടിരുന്നു.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് രാജികത്ത് നല്‍കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസമാകുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കണ്ണന്‍ ഗോപിനാഥന്‍.

എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3

20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

English summary
IAS Officer Kannan Gopinathan gets MHA show cause notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X