കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിനെ പുകഴ്ത്തി പോസ്റ്റ്; ഐഎഎസ് ഉദ്യാഗസ്ഥന് സ്ഥലം മാറ്റം

Google Oneindia Malayalam News

ഭോപാല്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ മെഹ്‌റുവിനെ പുകഴ്ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. അജയ് സിങ് ഗ്യാങ്വറിനെ ആണ് സ്ഥലം മാറ്റിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അജയ് സിങ് തന്റെ എഫ്ബി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

അജയ് സിങ് ചെയ്തത് കടുത്ത അച്ചടക്ക ലംഗനമാണെന്നാണ് ബിജെപി പ്രതികരിച്ചത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ അനുഭാവം പ്രകടിപ്പിക്കാന്‍ പാടില്ലെന്ന് ബിജെപി വക്താവ് പ്രതികരിച്ചു. മധ്യപ്രദേശിലെ ബര്‍ലാനി ജില്ലാ കലക്ടര്‍ ആയിരുന്നു അജയ് സിങ്.

Madhya pradesh

ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. നെഹ്‌റുവിന്റെ നയങ്ങളെ ഉയര്‍ത്തികാട്ടിയും ബിജെപിയുടെ തീരുമാനങ്ങളെ പരോക്ഷമായി വിമര്‍ശിച്ചും കൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

രാജ്യം കണ്ട ഉന്നത നേതാക്കളില്‍ ഒരാളായ നെഹ്‌റുവിനെ പുകഴ്ത്തിയതിന് നടപടി എടുത്തതിലൂടെ ബിജെപിയുടെ അസഹിഷ്ണുതയാണ് പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പുതിയ പാഠപുസ്തകത്തില്‍ നിന്ന് നെഹ്‌റുവിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത് ഇതിനോടതകം തന്നെ വിവാദമായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

English summary
IAS officer Ajay Singh Gangwar and Barwani district Collector, who praised the country’s first Prime Minister Pandit Jawaharlal Nehru in a Facebook post, was transferred by Madhya Pradesh government Thursday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X