Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഎസ് ടോപ്പർമാർ: രാജ്യം ശ്രദ്ധിച്ച ദമ്പതികൾ, രണ്ട് വർഷത്തിന് ശേഷം വിവാഹ മോചനത്തിന്

ദില്ലി: ഐഎസ് ടോപ്പർമാരായ ടീന ദബിയും അതർ ഖാനും തമ്മിലുള്ള വിവാഹം വാർത്തകളിൽ ഇടംനേടിയിരുന്നു. 2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്നു ടിന. ഇതേ ബാച്ചിലെ രണ്ടാം റാങ്കുകാരനാണ് ഭർത്താവായ അതർ ഖാൻ. വിവാഹം വാർത്തയായതിന് പിന്നാലെ ഇരുവരും ജയ്പൂർ കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹ മോചനത്തിനുള്ള അപേക്ഷയും വാർത്തയായിക്കഴിഞ്ഞിട്ടുണ്ട്. നവംബർ 17നാണ് ഉഭയസമ്മത പ്രകാരം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിക്കുന്നത്. ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന ആദ്യ ദളിത് യുവതിയെന്ന പ്രത്യേകതയും ടിനയ്ക്കുണ്ട്.

ഐഎഎസ് ട്രെയിനിംഗിനിടെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വെച്ചാണ് ടിനയും അതർഖാനും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് ടിന. 2018ൽ ആർഭാടപൂർവ്വം മൂന്ന് ഘട്ടങ്ങളിലായി ജയ്പൂർ, ദില്ലി, പഹൽഗാം എന്നിവിടങ്ങളിലായാണ് ഇരുവരുടേയും വിവാഹം നടന്നത്. കശ്മീർ സ്വദേശിയാണ് അതർ ഖാൻ.

tina-dabi-facebook-1

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്സഭാ സ്പീക്കർ, സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ദില്ലിയിൽവെച്ച് നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ ഗാന്ധിയും നവ ദമ്പതികൾക്ക് ആശംസയറിച്ച് രംഗത്തെത്തിയിരുന്നു. പ്രണയത്തിലായി ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ജയ്പൂർ കേഡറിലെ ഉദ്യോഗസ്ഥരായ ഇരുവരെയും ജയ്പൂരിലാണ് നിയമിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+