കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാ ഫൈസല്‍ ദില്ലിയില്‍ അറസ്റ്റില്‍; കശ്മീരിലേക്ക് തിരിച്ചയച്ചു, ഐഎഎസ് റാങ്ക് ജേതാവ്, സജീവസാന്നിധ്യം

Google Oneindia Malayalam News

ദില്ലി: ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ കശ്മീരിലെ പ്രമുഖ യുവ നേതാവ് ഷാ ഫൈസലിനെ ദില്ലിയില്‍ അറസ്റ്റ് ചെയ്തു. വിദേശയാത്രയ്ക്ക് വേണ്ടി ദില്ലിയിലെത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ശ്രീനഗറിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. ഇദ്ദേഹത്തെ കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് തീരുമാനമെന്ന് അറിയുന്നു.

Sha-faesal

കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നേതാവാണ് ഷാ ഫൈസല്‍. കശ്മീരിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ അനുവദിച്ചുകിട്ടാന്‍ അക്രമരഹിത ജനകീയ പ്രതിഷേധം ആവശ്യമാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്

വൈദ്യശാസ്ത്രത്തില്‍ ബിരുദമുള്ള 35കാരനായ ഫൈസല്‍ കഴിഞ്ഞ ജനുവരിയില്‍ ഐഎഎസ് പദവി രാജിവെച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നും കശ്മീരില്‍ നിഷ്ഠൂര കൊലപാതകങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് അദ്ദേഹം ഉദ്യോഗം രാജിവച്ചത്. ശേഷം ഫൈസല്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. ഭാവിയില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹം കശ്മീരികളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്നാണ് ഷാ ഫൈസലിന്റെ പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ മാര്‍ച്ച് 17നാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രഖ്യാപനം. എന്നാല്‍ കശ്മീരിലെ വിഘടനവാദികള്‍ ഇദ്ദേഹത്തെ വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ പാവ എന്നാണ് പലരും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

കശ്മീരിലെ മിക്ക രാഷ്ട്രീയ നേതാക്കളും അറസ്റ്റിലാണ്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, വിഘടനവാദികള്‍ എന്നിവരെല്ലാം തടങ്കലിലാണ്. പ്രത്യേക പദവി എടുത്തുകളയുന്നതിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണം ജമ്മുവില്‍ ഇളവ് ചെയ്തിട്ടുണ്ട്. കശ്മീരില്‍ ഉടന്‍ ഇളവ് ചെയ്യുമെന്നാണ് പോലീസ് ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

English summary
IAS turned Kashmir Politician Shah Faesal Arrested At Delhi Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X