കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ മാതൃകയില്‍ രാജ്യത്ത് വീണ്ടും ആക്രമണം നടക്കുമെന്ന്, എത്തുന്നത് 10 ഭീകരര്‍, മുന്നറിയിപ്പ്

  • By Meera Balan
Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ രാജ്യത്ത് വീണ്ടും ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ്. രണ്ട് മാസത്തിനകം സമാന രീതിയില്‍ രാജ്യത്ത് ആക്രമണം നടത്താനാണ് പദ്ധതി. റെയില്‍വേ സ്റ്റേഷനുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പ്. ആക്രമണം നടത്തുന്നതിനായി പത്തോളം ഭീകരര്‍ എത്തുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുംബൈ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാഖിഉര്‍ റഹ്മാന്‍ ലഖ്വി ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. എട്ടു മുതല്‍ പത്ത് വരെ തീവ്രവാദികള്‍ ആക്രമണത്തിനായി ഇന്ത്യയിലേയ്ക്ക് എത്തുമെന്നാണ് വിവരം. കടല്‍ മാര്‍ഗം തീവ്രവാദികള്‍ നഗരങ്ങളിലേയ്ക്ക് കടക്കുമെന്നാണറിയുന്നത്. ഇവര്‍ക്ക് പ്രദേശിക തീവ്രവാദ സംഘടനകളുടെ സഹായവും ലഭിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Lakhvi

ഹോട്ടലുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഫിനാന്‍ഷ്യല്‍ ഹബ്ബുകള്‍, എന്നിവ പോലെ തിരക്കേറിയ കേന്ദ്രങ്ങളാണ് ഭീകരരുടെ ലക്ഷ്യം. 2008 ല്‍ ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേരാണ് മരിച്ചത്. വീണ്ടും ഇതേ രീതിയില്‍ ഭീകരര്‍ ആക്രമണം നടത്താനൊരുങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്.

English summary
IB alert on terror groups from Pakistan planning Mumbai model attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X