കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗദിനത്തില്‍ ആക്രമണത്തിന് സാദ്ധ്യതയെന്ന് ഐ.ബി

  • By Aiswarya
Google Oneindia Malayalam News

ദില്ലി :അന്താരാഷ്ട്ര യോഗദിനമായ ജൂ്ണ്‍ 21ന് ദില്ലി രാജ്പഥില്‍ നടക്കുന്ന മെഗാ യോഗാഭ്യാസത്തില്‍ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്.

ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി .സുരക്ഷയും ശക്തമാക്കി. ബലൂണ്‍, പട്ടം പോലുള്ള പറക്കുന്ന എന്തെങ്കിലും സാധനങ്ങള്‍ ഉപയോഗിച്ച് ആകാശമാര്‍ഗ്ഗം അക്രമം നടക്കാനാണ് സാധ്യതയെന്നാണ് ഐ.ബിയുടെ മുന്നറിയിപ്പ്.

surya-namaskar

അതിനാല്‍ ചടങ്ങ് നടക്കുന്ന സമയത്ത് പട്ടം, ബലൂണ്‍, ഗ്ലൈഡര്‍ തുടങ്ങിയവ ദില്ലി പൊലീസ് നിരോധിച്ചു. ഏരിയല്‍ ഫോട്ടോഗ്രാഫിയും നിരോധിച്ചിട്ടുണ്ട്. ഐ.ബി മുന്നറിയിപ്പിനെത്തുടര്‍ന്ന് 30 കമ്പനി സേനയെ സുരക്ഷയ്ക്കായി രാജ്പഥിനും സമീപത്തും വിന്യസിച്ചിട്ടുണ്ട്.

5,000 പൊലീസുകാരാകും വേദിയ്ക്കരികിലും മറ്റും സുരക്ഷ തീര്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Ahead of the International Yoga day on June 21, the Intelligence Bureau has issued an alert in national capital. The IB has told the authorities of a possible use of flying object like ballons, kites for attack during the yoga Day celebrations at Rajpath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X