കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി: ആക്രമിച്ച് മൃതദേഹം അഴുക്കുചാലിലെറിഞ്ഞെന്ന്!!

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ ഇന്റ‍ലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ പ്രശ്നബാധിത പ്രദേശമായ ചന്ദന്‍ബാഗില്‍ നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ട്രെയിനിയായ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. 2017ലാണ് അങ്കിത് ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്. ചന്ദ് ബാഗ് സ്വദേശിയായ അങ്കിത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആള്‍ക്കുട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ദില്ലിയിൽ കോൺഗ്രസ് സമരമുഖത്തേക്ക്, കെജ്രിവാളിനേയും അമിത് ഷായേയും കുടഞ്ഞ് സോണിയാ ഗാന്ധി!ദില്ലിയിൽ കോൺഗ്രസ് സമരമുഖത്തേക്ക്, കെജ്രിവാളിനേയും അമിത് ഷായേയും കുടഞ്ഞ് സോണിയാ ഗാന്ധി!

ജനക്കൂട്ടം പിന്നീട് ഇദ്ദേഹത്തിന്റെ മൃതേദഹം അഴുക്കുചാലിലെറിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്കിതിന്റെ പിതാവും ഇന്റലിജന്‍സ് ബ്യൂറോ ജീവനക്കാരനാണ്. ആം ആദ്മി നേതാവിന്റെ അനുയായികളാണ് മകനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന്പിന്നിലെന്നാണ് അങ്കിതിന്റെ പിതാവ് ഉന്നയിക്കുന്ന ആരോപണം. മര്‍ദ്ദിച്ച ശേഷം അങ്കിതിന് നേരെ വെടിയുതിര്‍ത്തെന്നും പിതാവ് രവീന്ദര്‍ ശര്‍മ ആരോപിക്കുന്നു.

pic11-1582704747-15

ചന്ദ്ബാഗില്‍ വെച്ച് ആള്‍ക്കുട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്നും മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 26കാരനായ അങ്കിത് വര്‍മയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരത്വ നിയമത്തെച്ചൊല്ലിയുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം 20 കടന്നിട്ടുണ്ട്.

ദില്ലിയിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിളിക്കാനാണ് ദില്ലി മുഖ്യമന്ത്കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ചന്ദന്‍ബാഗിലും ജാഫ്രാബാദിലുമുണ്ടായ കല്ലേറും അക്രമ സംഭവങ്ങളുമാണ് ദിവസങ്ങള്‍ക്കകം കലാപത്തിന്റെ സ്വഭാവത്തിലേക്ക് മാറിയത്. 2൦ പേരാണ് ഇതിനകം ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ടത്.

English summary
IB officer found dead from Chandanbagh area after violence errupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X