ഇന്ത്യയുടെ ആന്തരിക ഘടനയെ തകര്‍ക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രൂപ്പ് സിമിയെന്ന് ഐബി റിപ്പോര്‍ട്ട്; ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ഇന്റലിജൻസ്...
ദില്ലി: ലഷ്കര്‍ ഇ ത്വൊയിബ, ജെയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളെ തുരത്താന്‍ കശ്മീര്‍ താഴ് വരയില്‍ സുരക്ഷാ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയേക്കാളെല്ലാം ഉപരിയായി അപകടകാരിയായ ഇന്ത്യയ്ക്ക് ഭീഷണിയായ ഗ്രൂപ്പ് സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റാണ്.
വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്ര ആശയങ്ങള്‍ പിന്തുടരുന്ന ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനമെന്നതാണ് ഇതിന് പ്രധാന കാരണം. കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സംഘടന അവിടങ്ങളിലെ റാഡിക്കല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും തടസ്സപ്പെടുത്തിയില്ലെങ്കില്‍ അവര്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പുതിയ അംഗങ്ങളെ ചേര്‍ത്ത് സംഘടന വിപുലീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.

ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ പ്രകാരം ദേശീയ സുരക്ഷക്ക് ഈ സംഘടന വലിയ ഭീഷണി ഉയര്‍ത്തുന്നു. കൂടാതെ, അടുത്തകാലത്തായി മധ്യപ്രദേശ്, തെലുങ്കാന, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സിമി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ സിമിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സഫ്ദര്‍ നാഗൊറി, അബു ഫൈസല്‍ എന്നിവരാണ് സിമിയുടെ പ്രധാന പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ സിമി പ്രധാന ഭീഷണി ഉയര്‍ത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. നിരവധി തീവ്രവാദ പ്രവര്‍ത്തന കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലെ ബറൂച്ചില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ സിമിയുടെ പങ്ക് പുറത്തു വന്നിരുന്നു. ഹിന്ദു നേതാക്കളെ കൊലപ്പെടുത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ യവത്മാലിലും സമാനമായ സംഭവമുണ്ടായി.
രാജ്യത്ത് ചെറിയ പട്ടണങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നും നടക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ ഉണര്‍ന്നിരിക്കുന്നില്ലെങ്കില്‍ രാജ്യത്തുടനീളം വലിയൊരു അപകടം തന്നെ ഉണ്ടാകും. രാജ്യത്ത് വര്‍ഗീയ വിഭജനമുണ്ടാക്കാനായി പാകിസ്താനുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായും ഐ ബി പറയുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications