കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആന്തരിക ഘടനയെ തകര്‍ക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രൂപ്പ് സിമിയെന്ന് ഐബി റിപ്പോര്‍ട്ട്; ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ഇന്റലിജൻസ്...

Google Oneindia Malayalam News

ദില്ലി: ലഷ്‌കര്‍ ഇ ത്വൊയിബ, ജെയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളെ തുരത്താന്‍ കശ്മീര്‍ താഴ് വരയില്‍ സുരക്ഷാ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയേക്കാളെല്ലാം ഉപരിയായി അപകടകാരിയായ ഇന്ത്യയ്ക്ക് ഭീഷണിയായ ഗ്രൂപ്പ് സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റാണ്.

<strong>കത്വാ: പ്രതികളെ തൂക്കിലേറ്റുമ്പോള്‍ മാത്രമാണ് എന്‍റെ മകള്‍ക്ക് നീതി ലഭിക്കുകയെന്ന് കുട്ടിയുടെ അമ്മ</strong>കത്വാ: പ്രതികളെ തൂക്കിലേറ്റുമ്പോള്‍ മാത്രമാണ് എന്‍റെ മകള്‍ക്ക് നീതി ലഭിക്കുകയെന്ന് കുട്ടിയുടെ അമ്മ

വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്ര ആശയങ്ങള്‍ പിന്തുടരുന്ന ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനമെന്നതാണ് ഇതിന് പ്രധാന കാരണം. കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സംഘടന അവിടങ്ങളിലെ റാഡിക്കല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും തടസ്സപ്പെടുത്തിയില്ലെങ്കില്‍ അവര്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പുതിയ അംഗങ്ങളെ ചേര്‍ത്ത് സംഘടന വിപുലീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

SIMI

ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ പ്രകാരം ദേശീയ സുരക്ഷക്ക് ഈ സംഘടന വലിയ ഭീഷണി ഉയര്‍ത്തുന്നു. കൂടാതെ, അടുത്തകാലത്തായി മധ്യപ്രദേശ്, തെലുങ്കാന, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സിമി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ സിമിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സഫ്ദര്‍ നാഗൊറി, അബു ഫൈസല്‍ എന്നിവരാണ് സിമിയുടെ പ്രധാന പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ സിമി പ്രധാന ഭീഷണി ഉയര്‍ത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. നിരവധി തീവ്രവാദ പ്രവര്‍ത്തന കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലെ ബറൂച്ചില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ സിമിയുടെ പങ്ക് പുറത്തു വന്നിരുന്നു. ഹിന്ദു നേതാക്കളെ കൊലപ്പെടുത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ യവത്മാലിലും സമാനമായ സംഭവമുണ്ടായി.

രാജ്യത്ത് ചെറിയ പട്ടണങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നും നടക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ ഉണര്‍ന്നിരിക്കുന്നില്ലെങ്കില്‍ രാജ്യത്തുടനീളം വലിയൊരു അപകടം തന്നെ ഉണ്ടാകും. രാജ്യത്ത് വര്‍ഗീയ വിഭജനമുണ്ടാക്കാനായി പാകിസ്താനുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായും ഐ ബി പറയുന്നു.

English summary
IB report against SIMI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X