കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട സാധ്യതയുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്നതിന് ഇന്ത്യൻ ബാങ്കുകൾക്ക് പരിമിതിയെന്ന് രാജീവ് കുമാർ

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ ബാങ്കിങിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വേണമെന്ന് നിതി അയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. ഇന്ത്യൻ ബാങ്കിങ് കോൺക്ലേവ് 2018ൽ 'ഇന്ത്യ വിഷൻ2030 ആന്റ് ബാങ്കിങ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിങ് മേഖലയിൽ കുറേക്കാലം സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയിലുണ്ടായിരുന്ന ഉയർച്ച താഴ്ചകളെ കണ്ടറിഞ്ഞിട്ടുണ്ട്. ഇനി വരുന്ന ഒരു വർഷം ബാങ്കിങ് സെക്ടർ എങ്ങിനെ കാർഷിക മേഖലയെ സഹായിക്കുന്നു എന്ന് കാണാൻ സാധിക്കുമെന്നും രാജീവ് കുമാർ പറഞ്ഞു. റിസ്ക് എടുക്കുന്നതിന് ഇന്ത്യൻ കോമേഴ്ഷ്യൽ ബാങ്കുകൾക്ക് കപ്പാസ്റ്റി കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Rajiv Kumar

സുരക്ഷിത മേഖയിലൂടെയാണ് കൊമേഴ്ഷ്യൽ ബാങ്കിങ് മേഖലകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വാണിജ്യ ബാങ്കുകൾ ശരിയായ രീതിയിൽ വികസിപ്പിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയെ കുറിച്ചുള്ള പിജെ നായർ കമ്മറ്റി റിപ്പോർട്ട് വളരെ മികച്ച റിപ്പോർട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങളെ കുറിച്ച് ആർബിഐ മനസിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
IBC 2018: Indian banks have limited capability to assess risk, says NITI Aayog vice chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X