ICAI Result 2023: സിഎ, ഇന്റർ ഫൈനൽ ഫലം പ്രഖ്യാപിച്ചു; വിശദവിവരങ്ങൾ
ന്യൂഡിൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സിഎ ഫൈനൽ, ഇന്റർ ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം, അഹമ്മദാബാദിൽ നിന്നുള്ള അക്ഷയ് രമേഷ് ജെയിൻ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി. 616/800 (77 ശതമാനം) മാർക്കാണ് സ്‌കോർ ചെയ്‌ത്.
കൽപേഷ് ജെയിൻ രണ്ടാം സ്ഥാനവും പ്രഖർ വർഷ്ണി രണ്ടാം സ്ഥാനവും നേടി. മൊത്തം 13430 വിദ്യാർത്ഥികളാണ് യോഗ്യത നേടിയത്. വിദ്യാർത്ഥികൾക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ icai.nic.in, icaiexam.icai.org-ൽ ഫലങ്ങൾ പരിശോധിക്കാം.

ഗ്രൂപ്പ് 1 ന്റെ ഐസിഎഐ സിഎ ഫൈനൽ പരീക്ഷ മെയ് 2 മുതൽ 9 വരെയും ഗ്രൂപ്പ് രണ്ടിന്റെ പരീക്ഷ മെയ് 11 മുതൽ 17 വരെയും ആണ് നടന്നത്. ഗ്രൂപ്പ് 1 ന്റെ ഇന്റർമീഡിയറ്റ് പരീക്ഷകൾ മെയ് 3 മുതൽ 10 വരെയും ഗ്രൂപ്പ് രണ്ടിന്റെ പരീക്ഷ മെയ് 12 മുതൽ 18 വരെയും നടന്നു.
ഫലം പരിശോധിക്കാൻ വിദ്യാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. ഹോംപേജിൽ കാണിച്ചിരിക്കുന്ന റിസൾട്ട് ലിങ്കിൽ ടാപ്പുചെയ്യുക, തുടർന്ന് റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും പോലുള്ള നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകുക.
ഐസിഎഐ സിഎ ഇന്ററിന്റെ ഫലം സ്‌ക്രീനിൽ ദൃശ്യമാകും. വിദ്യാർത്ഥികൾ ഫലം സേവ് ചെയ്ത് ഡൗൺലോഡ് ചെയ്യാം. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ പ്രിന്റൗട്ടും എടുക്കണം.
2022-ൽ, ഐസിഎഐ സിഎ ഫൈനൽ മെയ് ഫലം ജൂലൈ 15-നാണ് പ്രഖ്യാപിച്ചത്. മൊത്തം 66575 പേർ ഗ്രൂപ്പ് 1 പരീക്ഷ എഴുതിയതിൽ 14643 പേർ ഗ്രൂപ്പ് 1 ലേക്ക് വിജയിച്ചു. മൊത്തത്തിലുള്ള വിജയശതമാനം 21.99 ശതമാനമാണ്. ഗ്രൂപ്പ് 2 ൽ, 63253 പേർ പരീക്ഷ എഴുതിയതിൽ 13877 പേർ വിജയിച്ചു. മൊത്തം വിജയശതമാനം 12.59 ശതമാനമാണ്












Click it and Unblock the Notifications