Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിറ്റ്‌ലറിന്‍റെ പേരില്‍ ഇന്ത്യയില്‍ ഐസ്ക്രീം വില്‍പ്പന, കലിമൂത്ത ജര്‍മ്മനി മോദിയുടെ പേരില്‍?

ദില്ലി: ലോകത്തെ വിറപ്പിച്ച് ഹിറ്റ്‌ലര്‍ വെറുമൊരു കോണ്‍ ഐസ്‌ക്രീമിനുള്ളില്‍ മാത്രം ഒതുക്കപ്പെടുന്നു. ഇന്ത്യയിലാണ് ഹിറ്റ്‌ലര്‍ കൊതിയൂറുന്ന ഐസ്‌ക്രീമായി മാറുന്നത് . അതേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഹിറ്റലറുടെ പേരില്‍ ഐസ്‌ക്രീം വില്‍പ്പന തകൃതിയായി നടക്കുന്നു . പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് . ഇന്ത്യയില്‍ ഹിറ്റലറെ ഐസ്‌ക്രീമായി വിറ്റഴിയ്ക്കുന്നതില്‍ ജര്‍മ്മനിയില്‍ പ്രതിഷേധം .

തെരവ് കച്ചവടക്കാരാണ് ഉന്തുവണ്ടികളില്‍ ഹിറ്റലര്‍ ഐസ്‌ക്രീം വില്‍ക്കുന്നത് . ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഈ കോണ്‍ഐസ്‌ക്രീമിന് പ്രിയമേറുന്നു . ലോകത്തെ വിറപ്പിച്ച നാസി നേതാവിന്‍രെ പേര് ഐസ്‌ക്രീം വില്‍പ്പനയ്ക്ക് ഉപയോഗിച്ചത് ജര്‍മ്മിനക്കാരെ അല്‍പ്പം വേദനിപ്പിച്ചിട്ടുണ്ട് .

Hitler Ice Cream

ഹിറ്റല്‌റിന്റെ വിവിധ ഫോട്ടോകള്‍ പതിച്ച കാര്‍ട്ടനുകളില്‍ ഹിറ്റ്‌ലര്‍ ഐസ്‌ക്രീം എന്ന് വ്യക്തമായി പതിച്ചിട്ടുണ്ട് . ഹിറ്റ്‌ലറെപ്പറ്റിയും നാസിസത്തെപ്പറ്റിയുമുള്ള അറിവില്ലായ്മയാകാം കച്ചവടക്കാരെ ഈ പേരില്‍ ഐസ്‌ക്രീം വില്‍ക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന . ഇന്തൊനേഷ്യയില്‍ ഹിറ്റ്‌ലര്‍ താം ഉള്ള പബ്ബുകളും റെസ്റ്റോറന്റുകളും കാണാം . ഇന്ത്യയിലെ ഹിറ്റ്‌ലര്‍ ഐസ്‌ക്രീമുകള്‍ പിന്‍വലിയ്ക്കണമെന്ന് സര്‍ക്കാരിനോട് ജര്‍മ്മനി ആവശ്യപ്പെടാനിടയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+