ബെംഗളൂരു റിച്ചീ റിച്ച് ഐസ്‌ക്രീം പാര്‍ലറില്‍ ജവാന്റെ പെങ്ങളെ അപമാനിച്ചു!
ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവിലെ പ്രശസ്തമായ റിച്ചീ റിച്ച് ഐസ്‌ക്രീം പാര്‍ലറില്‍ വെച്ച് യുവതിയെ അപമാനിച്ചതായി പരാതി. കടയുടമയായ അക്ഷയ് ഷാ യുവതിയോട് അനാവശ്യം പറയുകയായിരുന്നു എന്നാണ് പരാതി. ബി എസ് എഫ് ജവാന്റെ സഹോദരിയാണ് പരാതിക്കാരിയായ യുവതി. സഹോദരനും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഐസ്‌ക്രീം പാര്‍ലറില്‍ എത്തിയതായിരുന്നു ഇവര്‍.
ബെംഗളൂരു റേസ് കോഴ്‌സ് റോഡിലുള്ള റിച്ചീ റിച്ച് ഐസ്‌ക്രീം പാര്‍ലറിലാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. ആദ്യമായിട്ടാണ് താന്‍ റിച്ചീ റിച്ച് ഐസ്‌ക്രീം പാര്‍ലറില്‍ എത്തുന്നത് എന്നാണ് യുവതി പറയുന്നത്. എന്നാല്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ബില്ലടക്കാതെ മുങ്ങി എന്ന് പറഞ്ഞാണ് കടയുടമ യുവതിയെ അപമാനിച്ചത്. കഴിഞ്ഞ തവണ വന്നപ്പോള്‍ യുവതിയുടെ കൂടെ മറ്റൊരു പുരുഷനാണ് ഉണ്ടായിരുന്നത് എന്നും ഇയാള്‍ പറഞ്ഞത്രെ.

യുവതിയും കൂടെ വന്ന ആളും 960 രൂപയുടെ ബില്ലാണ് അടക്കാനുള്ളത് എന്നാണ് അക്ഷയ് ഷാ ആരോപിച്ചത്. ഇടക്കിടെ പുരുഷന്മാരെ മാറ്റുന്ന തരക്കാരിയാണ് യുവതിയെന്ന് ഇയാള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. താനുമായി എന്ത് ബന്ധമാണ് സഹോദരിക്കുള്ളതെന്ന് അറിയില്ല എന്നും കടയുടമ പറഞ്ഞത്രെ. ഏതാണ് അഞ്ച് തവണ വളരെ ഉച്ചത്തില്‍ ഇയാള്‍ ഇത് ആവര്‍ത്തിച്ചു.
യുവതിയുടെ സഹോദരന്റെ പരാതിയില്‍ ബെംഗളൂരു പോലീസ് കേസെടുത്തു. അക്ഷയ് ഷാ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് ഷായ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടി എന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ വന്നിട്ടുപോലും ഇല്ലെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.












Click it and Unblock the Notifications