കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; വിമർശനം

Google Oneindia Malayalam News

Recommended Video

cmsvideo
ICICI ബാങ്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ CBI സ്ഥലംമാറ്റി

ദില്ലി: ഐസിഐസിഐ ബാങ്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സിബിഐ സ്ഥലംമാറ്റി. ചന്ദാ കൊച്ചാർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. പോലീസ് സൂപ്രണ്ട് സുധാൻഷു ദാർ മിശ്രയേയാണ് റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. അന്വേഷണുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് സിബിഐയുടെ വാദം.

ഐസിഐസിഐ ബാങ്ക് ക്രമക്കേടുകളുടെ പേരിൽ ആരോപണ വിധേയരായ മുൻ സിഇഒ ചന്ദാ കൊച്ചാൽ, ഭർത്താവ് ദീപക് കൊച്ചാർ വീഡിയോകോൺ എംഡി വേണുഗോപാൽ ദൂത് എന്നിവർക്കെതിരെ 22ാംതീയതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

chanda

കേസിൽ അകാരണമായി പ്രാഥമിക അന്വേഷണം വൈകിപ്പിച്ചുവെന്നാണ് മിശ്രയ്ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ സിബിഐ തയാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിന്റെ വിവരങ്ങൾ മിശ്ര ചോർത്തി നൽകിയിരുന്നുവെന്നാണ് സിബിഐ സംശയിക്കുന്നത്.

ചന്ദാ കൊച്ചാർ ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനത്ത് ഇരിക്കവെ 3250 കോടി രൂപയുടെ വായ്പ വീഡിയോകോണിനും അനുബന്ധ കമ്പനികൾക്കും അനുവദിച്ചുവെന്നാണ് ആരോപണം. ചന്ദാ കൊച്ചാറിനെ കൂടാതെ ബാങ്കിംഗ് മേഖലയിലെ പല പ്രമുഖ പേരുകളും എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വർഷം നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസിൽ എഫ്ഐആർ സമർപ്പിച്ചത്.

ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സിബിഐയെ വിമർശിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത് വന്നിരുന്നു. നിയമപരമായ തെളിവുകളില്ലാതെ അന്വേഷണം നടത്തുന്നത് വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത്.‌‌

എൻടിആറിന്റെ കൊച്ചുമകൻ വൈഎസ്ആർ കോൺഗ്രസിലേക്ക്; അമ്മ ബിജെപിയിൽ, അച്ഛൻ നായിഡുവിന്റെ മുഖ്യശത്രുഎൻടിആറിന്റെ കൊച്ചുമകൻ വൈഎസ്ആർ കോൺഗ്രസിലേക്ക്; അമ്മ ബിജെപിയിൽ, അച്ഛൻ നായിഡുവിന്റെ മുഖ്യശത്രു

English summary
cbi trasferred officer who investigated chanda kochar case. transfer corder came just one day after he registered case fir against chanda kochar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X