കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിഐസിഐ ബാങ്കിലെ വനിതകള്‍ക്ക് ഇനി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം!!

  • By Neethu
Google Oneindia Malayalam News

മുംബൈ: ബാങ്കിംഗ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക് വനിത ദിനത്തില്‍ സര്‍പ്രൈസ് ഗിഫ്റ്റാണ് വനിതകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത് വരെ ഒരു ബാങ്കിംഗ് സ്ഥാപവും ഇത്തരത്തില്‍ ഒരു ഓഫര്‍ നല്‍കിയിട്ടില്ല.

ഐസിഐസിഐ ബാങ്കില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്നുക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ നെറ്റ് വര്‍ക്ക് സുരക്ഷിതമായി വിന്യസിപ്പിച്ച് വീട്ടില്‍ ഇരുന്ന് ഇനി ജോലി ചെയ്യാം.

01-1433135270-icici-logo

വനിതാ ജീവനക്കാരുടെ ലാപ്‌ടോപിലേക്ക് ബാങ്കിംഗ് ആക്‌സസ് നല്‍കിയാണ് ജോലികള്‍ സുഗമമാക്കാന്‍ പോകുന്നത്. കസ്റ്റമേഴ്‌സിനെ നേരിട്ട് കണ്ട് ചെയ്യേണ്ടാത്ത ജോലികള്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം. പ്രത്യേക സമയത്തിനുള്ളില്‍ ചെയ്ത തീര്‍ക്കേണ്ട ജോലികള്‍ക്കും പുതിയ സംവിധാനം നല്ലതാണ്.

73000 വനിതാ ജീവനക്കാരാണ് ഐസിഐസിഐ ബാങ്കിലുള്ളത്. ഇതില്‍ 125 പേര്‍ നിലവില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 500 വനിതകള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നല്‍കുമെന്നാണ് ബാങ്ക് പറയുന്നത്. സ്ത്രീകള്‍ക്കുള്ള അവധികളും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
ICICI Bank, has deployed face recognition technology and extended a secure network that provides access to the core banking servers from its employees' laptops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X