കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൺ ജാദവ് കേസ് ; വധശിക്ഷ ത‌ടഞ്ഞു, വിധി പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര കോടതി

Google Oneindia Malayalam News

Newest First Oldest First
7:16 PM, 17 Jul

കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്‌ട്ര കോടതി വിധി ഇന്ത്യയു‌ടെ വിജയമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
7:02 PM, 17 Jul

കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്‌ട്ര കോടതി വിധി അറിഞ്ഞ് മുംബൈയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആഘോഷത്തിൽ.
6:55 PM, 17 Jul

കുൽഭൂഷൻ ജാദവുമായി നിയമപരമായ കാര്യങ്ങൾക്ക് വേണ്ടി ആശയവിനിമയം നടത്താനും കാണാനുമുള്ള അവകാശം പാകിസ്താൻ ഇന്ത്യക്ക് നിഷേധിച്ചു. ഇത് വിയന്ന കൺവെൻഷനിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
6:49 PM, 17 Jul

16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കുല്‍ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കാമെന്ന് കോടതി വിധിച്ചു.
6:43 PM, 17 Jul

കുൽഭൂഷൻ ജാദവിന്റെ ശിക്ഷ വിധി പുനഃപരിശോധിക്കാൻ രാജ്യാന്തര നീതിന്യായ കോടതി ആവശ്യപ്പെട്ടു.
6:35 PM, 17 Jul

കുൽഭൂഷൻ ജാദവ് കേസ് വിധി അൽപ്പസമയത്തിനകം
6:27 PM, 17 Jul

കുൽഭൂഷൻ ജാദവിന്റെ സുഹൃത്തുക്കളും കുടുംബവും മുംബൈയിൽ പ്രാർത്ഥനയിൽ.
6:13 PM, 17 Jul

ഇന്ത്യയുടെ നെതർലാന്റ് അംബാസിഡർ വേണു രാജമോണി, എംഇഎ ജോയിന്റ് സെക്രട്ടറി ദീപക് മിറ്റൽ എന്നിവർ രാജ്യാന്തര നീതിന്യായ കോടതിയിലെത്തി.
5:58 PM, 17 Jul

ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘങ്ങൾ കുൽഭൂഷൻ ജാദവ് കേസ് വിധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര നീതിന്യായ കോടതിയിലെത്തി.
5:46 PM, 17 Jul

ചാരവൃത്തി ആരോപിച്ച് പാകിസ്താനിൽ തടവിലാക്കപ്പെട്ട കുൽഭൂഷൻ ജാദവ് മോചിതനാകാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പ്രാർത്ഥന നടത്തി.
5:42 PM, 17 Jul

ഇന്ത്യക്കായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് പാകിസ്താൻ പിടിയിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിനെതിരായ കേസിൽ രാജ്യാന്ത്ര നീതിന്യായ കോടതി ബുധനാഴ്ച ഇന്ത്യൻ സമയം 6.30 ന് വിധിപറയും.

ഹേഗ്: ഇന്ത്യക്കായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് പാകിസ്താൻ പിടിയിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിനെതിരായ കേസിൽ രാജ്യാന്ത്ര നീതിന്യായ കോടതി ബുധനാഴ്ച ഇന്ത്യൻ സമയം 6.30 ന് വിധിപറയും. പാകിസ്താന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനു പാക് പട്ടാളകോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

<strong>കുല്‍ഭൂഷണ്‍ കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ എന്തുസംഭവിക്കും? പ്രത്യേകിച്ച് നേട്ടമില്ല</strong>കുല്‍ഭൂഷണ്‍ കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ എന്തുസംഭവിക്കും? പ്രത്യേകിച്ച് നേട്ടമില്ല

കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കൽഭൂഷൻ കേസിൽ പാകിസ്താൻ പ്രഖ്യാപിച്ചിരിക്കുന്ന വധശിക്ഷ 1963 ലെ വിയന്ന കൺവെൻഷനിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇന്ത്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Kulbhushan Jadhav

കുല്‍ഭൂഷണ്‍ ജാദവ് നാവികസേനിയില്‍ നിന്നു വിരമിച്ച ശേഷം വ്യാപാര ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയതായിരുന്നെന്നും അവിടെ നിന്നു പാകിസ്താന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. കുല്‍ഭൂഷന്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാതെ പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി ലംഘിക്കുകയാണെന്നും ഇന്ത്യ വാദിച്ചു.

2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒരു മാസത്തിനുശേഷമാണ് 49 കാരനായ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന് മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവസരം പോലും നിഷേധിച്ചുവെന്ന ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്താനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസുമായി പോകുന്നത്.

English summary
ICJ verdict on Kulbhushan Jadhav case live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X